ഇരട്ടകളുടെ കൊടിഞ്ഞി. വിസ്മയം തീർത്ത് കൊടിഞ്ഞി ഗ്രാമം:

ഇരട്ടകളുടെ കൊടിഞ്ഞി. വിസ്മയം തീർത്ത് കൊടിഞ്ഞി ഗ്രാമം:

കേരളത്തിലെ മലപ്പുറം ജില്ലയിൽ തിരൂരങ്ങാടിക്കടുത്തായി സ്ഥിതിചെയ്യുന്ന കൊടിഞ്ഞിഗ്രാമമിന്ന് ഇരട്ട പ്പെരുമയിലൂടെ ലോകശ്രദ്ധ കീഴടക്കിയ ഗ്രാമമായി മാറിയിരിക്കുന്നു.

2016ലെ കണക്കനുസരിച്ച് ഈ ഗ്രാമത്തിലെ ഇരട്ടക്കുട്ടികളുടെ എണ്ണം ആയിരത്തോളമെന്നാണ്. ഇരട്ടക്കുഞ്ഞുങ്ങളുടെ ജനനത്തിന്റെ സത്യങ്ങൾതേടി പല അന്താരാഷ്ട്ര ശാസ്ത്ര സംഘങ്ങളും ശ്രമം നടത്തി വരികയാണെങ്കിലും വിശ്വാസയോഗ്യമായ ഒരു കാരണവും ഇതുവരെ കണ്ടെത്താനായിട്ടുമില്ല. മഞ്ചേരി സ്വദേശിയായ ഡോക്ടർ ശ്രീജാലക്ഷ്മിയാണ് ഇപ്പോൾ കൊടിഞ്ഞി പര്യവേഷണ രംഗത്ത് മുൻപന്തിയിൽ നിന്ന് പ്രവർത്തിക്കുന്നത്. ജർമ്മനിയിലെ റീജൻ സ്വെർഗ സർവ്വകാലാശാലയിൽ നിന്ന് ജനിതക ശാസ്ത്ര ബിരുദ  നേടിയവരാണിവർ.

തിരൂരങ്ങാടിക്കടുത്തുള്ള ഒരു മലയോരഗ്രാമമാണ് കൊടിഞ്ഞി. കോഴിക്കോടിനും, മലപ്പുറത്തിനും തെക്കുപടിഞ്ഞാറായി ഏതാണ്ട് തുല്യ ദൂരത്തിലാണ് കൊടിഞ്ഞിയുടെ സ്ഥാനം ഏതാണ്ട് 2000-ത്തോളമാണ് കൊടിഞ്ഞിലെ താമസക്കാർ അവർക്കിടയിലുള്ളതാകട്ടെ 400 ജോടി ഇരട്ടകളും.

അങ്ങനെ 800 പേർ. കൂടാതെ ഒറ്റ പ്രസവത്തിൽ മൂന്നും, അപൂർവ്വമായി നാലും കുട്ടികൾ ജനിച്ചവർ വേറെയും. . . . എന്നാണ് 2016 ഒക്ടോബറിൽ നടത്തിയ പുതിയ കണ്ടെത്തലിലൂടെ വെളിവാകുന്നത്.

ലോകത്തിൽ ഇരട്ടകളുടെ ജനനം ഏറെയാണെന്നു കണ്ടെത്തിയ നാലാമത്തെ ഗ്രാമമാണ് കൊടിഞ്ഞി. നൈജീരിയയിലെ ഇഗ്ബോദാറ, ബ്രസീലിലെ കാനോഡിഫാ ഗോദോയ്, ദക്ഷിണ വിയറ്റ്നാമിലെ ഹുയാങ് ഹിയപ്പ് എന്നിവയാണ് മറ്റുള്ളസ്ഥലങ്ങൾ.

ജർമ്മനിയിലെ ടുബിംഗൽ സർവ്വകലാശാലയാണ് ലോകത്ത് ആദ്യമായി ഇരട്ടകളെ കുറിച്ചുള്ള പഠനത്തിന് നേതൃത്വം നൽകുന്നത്. ഡോ: ശ്രീജ കോർഡിനേറ്ററായ പഠന സംഘത്തിൽ ബ്രിട്ടൻ, ജർമ്മനി, ഇന്ത്യ എന്നിവടങ്ങളിലെ ശാസ്ത്രജ്ഞൻമാരാണുള്ളത്. കാലാവസ്ഥാ ഭക്ഷണരീതി അതോ മറ്റേതെങ്കിലും ഘടകമോ. . . . ഇരട്ടകളുടെ ജനനത്തിന് പിന്നിലുള്ളതെന്നാണ്  ശാസ്ത്രസംഘത്തിന് കണ്ടെത്തേണ്ടതും പഠന വിഷയമാകുന്നതും. . . .?

അതെന്തുമാകട്ടെ കൊടിഞ്ഞി ഗ്രാമത്തിന് പ്രശസ്തമാണ് ഗിന്നസ് ബുക്ക് ഉൾപ്പെടെയുള്ള രേഖകളിലെല്ലാം കൊടിഞ്ഞിയുണ്ട്.

കൊടിഞ്ഞി കേന്ദ്രീകരിച്ച് ”ഗോഡ്സ് ഓൺ ട്വിൻസ് ഠൗൺ” എന്ന പേരിൽ ഒരു സംഘടന തന്നെ പ്രവർത്തിക്കുന്നുണ്ട്. ഈ വിഷയത്തിൽ നാഷ്ണൽ ജൊഗ്രാഫിക് ഉൾപ്പെടെ വിവിധ സംഘടനകൾ ഇരട്ടകളുടെ ജനന രഹസ്യം അറിയാനായി എല്ലാവിധ പിന്തുണയുമായി മുൻപന്തിയിൽ തന്നെയുണ്ട്.