എംപ്ലോയ്മെന്റ് എക്സ് ചേഞ്ചും പബ്ലിക് സർവീസ് കമ്മീഷനും പിരിച്ചു വിടുക :
കേരളത്തിൽ നടക്കുന്നതെല്ലാം പിൻവാതിൽ നിയമനവും അഴിമതിയിലൂന്നിയതിനാലും എംപ്ലോയ്മെന്റ് എക്സ് ചേഞ്ചും പബ്ലിക് സർവീസ് കമ്മീഷനും ആവശ്യമില്ലാതിരിക്കെ ..അവ രണ്ടും പിരിച്ചു വിടണമെന്ന ആവശ്യമുയരുന്നു.
ഇവ രണ്ടിനെയും നോക്കുകുത്തികളാക്കികൊണ്ട് അവയുടെ മറവിലാണ് പഠിത്തമൊ ,പരീക്ഷയോ പാസാകാത്ത ,ഗുണ്ടകൾക്കും ,പാർട്ടിക്കാർക്കും ,പാർട്ടി അനുഭാവികൾക്കും മാത്രം പിൻവാതിൽ നിയമനം നടത്തിക്കൊണ്ടിരിക്കുമ്പോൾ ..കടം മേടിച്ചും ,കൂലിപ്പണിയെടുത്തും ,ദിവസങ്ങളോളം/മാസങ്ങളോളം/വര്ഷങ്ങളോളം…പഠിച്ച് പരീക്ഷ പാസ്സായി മെറിറ്റ് ലിസ്റ്റിലും കയറിപ്പറ്റിയ സാധാരണക്കാരായ യുവ സമൂഹത്തെ …വേഴാമ്പലിനെ പ്പോലെ കാത്തിരുത്തികൊണ്ട് , ഈ സർക്കാർ നടത്തുന്ന അഴിമതി നിയമനം അവരെയൊക്കെ ത്രിശങ്കുവിലാക്കിയിരിക്കുന്നു എന്ന പരാതിയിപ്പോൾ വ്യാപാകമായിരിക്കുന്നു. ജോലി ഇന്ന് കിട്ടും,നാളെ കിട്ടും എന്ന് കരുതിയിരുന്ന യുവ സമൂഹത്തിനു അവരുടെ ആശകളും ,പ്രതീക്ഷകളും അസ്തമിച്ചിരിക്കുകയാണ്. ആത്മഹത്യയെ കുറിച്ച് പോലും ചിന്തിക്കുന്നവരുമുണ്ട് ഇക്കൂട്ടത്തിൽ…kaladwani news.
kindly send your news to 9037259950 on W