എച്ച് വെച്ചാൽ മുഴച്ചിരിക്കും ….ബിജെപിയെ തോൽപിക്കാൻ മച്ചാനും മച്ചാനും (കോൺഗ്രസും ഇടത് പാർട്ടികളും) വീണ്ടും വിട്ടുവീഴ്ചയ്ക്ക്:
അഗർത്തല: ബിജെപിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മച്ചാനും മച്ചാനും പാർട്ടികളായ കോൺഗ്രസും ഇടത് പാർട്ടികളും മനസില്ലാ മനസോടെ വീണ്ടും വിട്ടുവീഴ്ചയ്ക്ക് തയ്യാറായിരിക്കുന്നതായി വാർത്താ റിപ്പോർട്ടുകൾ. ഇതനുസരിച്ച് അധികമായി പത്രികകൾ നൽകിയിരുന്ന സീറ്റുകളിൽ നിന്ന് ഇരുപാർട്ടികളും സ്ഥാനാർത്ഥികളെ പിൻവലിച്ചു.അതായത് കോൺഗ്രസ്സ് 13 , 47 സീറ്റിൽ ഇടതു മുന്നണി മത്സരിക്കും.
കോൺഗ്രസ് ഉത്തരവാദിത്വത്തോടെയുളള ചുമതലകൾ നിർവ്വഹിച്ചതായും തുടക്കത്തിലേ തർക്കം പരിഹരിച്ചതിൽ പ്രതീക്ഷയുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി പറഞ്ഞതായുമാണ് വാർത്ത .ഏച്ചു വെച്ചാൽ മുഴച്ചിരിക്കുമെന്നല്ലേ ചൊല്ല് ..?