നിക്ഷേപകർ അദാനിക്കൊപ്പം; ഹിൻഡൻബർഗ് ആക്രമണത്തെ തച്ചുടച്ച് അദാനി ഗ്രൂപ്; നടന്നത് ലക്ഷ്യമിട്ടതിനേക്കാൾ ഓഹരികളുടെ വിൽപ്പന:

നിക്ഷേപകർ അദാനിക്കൊപ്പം; ഹിൻഡൻബർഗ് ആക്രമണത്തെ തച്ചുടച്ച് അദാനി ഗ്രൂപ്; നടന്നത് ലക്ഷ്യമിട്ടതിനേക്കാൾ ഓഹരികളുടെ വിൽപ്പന:

നിക്ഷേപകർ അദാനിക്കൊപ്പം; ഹിൻഡൻബർഗ് ആക്രമണത്തെ തച്ചുടച്ച് അദാനി ഗ്രൂപ്; നടന്നത് ലക്ഷ്യമിട്ടതിനേക്കാൾ ഓഹരികളുടെ വിൽപ്പന:

ന്യൂഡൽഹി: ഹിൻഡൻബർഗ് ആക്രമണത്തെ തൃണവൽഗണിച്ച് നിക്ഷേപകർ അദാനിക്കൊപ്പം നിന്നപ്പോൾ ഹിന്റൻ ബർഗിന്റെ കള്ള പ്രചാരണങ്ങൾക്ക് തിരിച്ചടി ഏറ്റിരിക്കുന്നു. സ്റ്റോക് എക്സ്ചേഞ്ചുകളിൽ നിന്നും ലഭിക്കുന്ന ഏറ്റവും പുതിയ കണക്കുകൾ പ്രകാരം വിറ്റഴിക്കാൻ ലക്ഷ്യമിട്ടിരുന്നതിന്റെ 102 ശതമാനം ഓഹരികളാണ് നിക്ഷേപകർ വാങ്ങിക്കൂട്ടിയത്. 4.55 കോടി ഓഹരികളാണ് വിൽപ്പനയ്ക്ക് വെച്ചിരുന്നത്. എന്നാൽ 4.63 കോടി ഓഹരികൾ വിറ്റു പോയി. ഹിൻഡൻബർഗ് സൃഷ്ടിച്ച ആശയക്കുഴപ്പത്തിന്റെ പ്രതിഫലനം ആദ്യദിനത്തെ വിൽപ്പനയെ സാരമായി ബാധിച്ചിരുന്നെങ്കിലും അദാനി ഗ്രൂപ്പിന്റെ പ്രതികരണത്തോടെ രണ്ടാം ദിനം വിപണിയിൽ അദാനി എന്റർപ്രൈസസ് തിരിച്ചു വരവിന്റെ ലക്ഷണങ്ങൾ പ്രകടമാക്കി.

അദാനി എന്റർപ്രൈസസിൽ വിശ്വാസമർപ്പിച്ച് അബുദാബി ആസ്ഥാനമായുള്ള ഇന്റർനാഷണൽ ഹോൾഡിംഗ് കമ്പനി കഴിഞ്ഞ ദിവസം 400 മില്ല്യൺ ഡോളറിന്റെ നിക്ഷേപ സന്നദ്ധത അറിയിച്ച് രംഗത്ത് വന്നിരുന്നു. ഇതോടെ ഹിൻഡൻബർഗ് റിപ്പോർട്ടിനെ വലിച്ചെറിഞ്ഞ നിക്ഷേപകർ, ചൊവ്വാഴ്ച കൂട്ടത്തോടെ അദാനി ഗ്രൂപ്പിന്റെ ഓഹരികൾ വാങ്ങിക്കൂട്ടുന്ന കാഴ്ചയാണ് കണ്ടത്. അദാനി എന്റർപ്രൈസസിന്റെ ഓഹരികൾ ഇന്ന് 3.35 ശതമാനം ഉയർന്ന നിലവാരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഒരുവശത്ത് ഹിന്റൻബർഗ് എന്ന വ്യാജ കമ്പനി പ്രമുഖ ഇന്ത്യൻ കമ്പനികളെ തേജോവധം ചെയ്തു നശിപ്പിക്കാൻ ശ്രമം നടത്തുമ്പോൾ മറുവശത്ത് നാം കാണുന്നതും മറ്റൊന്നല്ല… ഇന്ത്യയെ തന്നെ ഒറ്റു കൊടുക്കാൻ ശ്രമിക്കുന്നവർക്കായി വ്യാജ ഡോക്കുമെന്ററി ഇറക്കിയ ഇന്ത്യ വിരുദ്ധ വിദേശ ചാനലായ ബിബിസി യുടെ കാര്യം എടുത്ത് പറയേണ്ടതില്ലല്ലോ? NEWS DESK.. KALADWANI NEWS. FOR NEWS .. 9037259950