എന്നെ മാറ്റി ..മുഖ്യമന്ത്രി ചാൻസലറായിക്കോളൂ…. എന്ന് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ:
സർവകലാശാലകളിൽ പാർട്ടി ഇടപെടലുകൾ അസഹനീയമെന്നു ഗവർണ്ണർ:
സംസ്ഥാനത്തിന്റെ അധിപനായ ഗവർണ്ണർ തന്നെ ഇങ്ങനെഒരു കത്ത് മുഖ്യ മന്ത്രിയ്ക്ക് എഴുതണമെങ്കിൽ അദ്ദേഹം അനുഭവിക്കുന്ന
ആത്മപീഠനത്തിന്റെ ആഴം എത്രയെന്നത് ആണ് ഇവിടെ ചിന്താവിഷയമാകുന്നത്. വിഷയം ചൂടുപിടിച്ച ചർച്ചയുമാവുകയാണ് .അപ്പോൾ ഒരു സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കും. ?
ഇതു രാഷ്ടീയ പാപ്പരത്വമോ അതോ ഗുണ്ടായിസത്തിന്റെ ഭാഗമോ…? ഇവിടെ നടക്കുന്നത് നിയമത്തെ നോക്കുകുത്തിയാക്കി നടത്തുന്ന ചില അജണ്ടകളെന്നത് ഇപ്പോൾ മനസ്സിലാകാത്തതായി ആരെങ്കിലും ഉണ്ടോ നിഷ്കളങ്കരെ …?