കെ റെയിൽ (സിൽവർ ലൈൻ പദ്ധതി ) കേരളത്തിന് ഗുണകരമോ…. അതോ ദുർവിധിയോ ..?

കെ റെയിൽ (സിൽവർ ലൈൻ പദ്ധതി ) കേരളത്തിന്  ഗുണകരമോ…. അതോ ദുർവിധിയോ ..?

കെ റെയിൽ (സിൽവർ ലൈൻ പദ്ധതി ) കേരളത്തിന് ഗുണകരമോ…. അതോ ദുർവിധിയോ ..?

ഇന്ന് എവിടെയും ചൂടോടെ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് അതിവേഗ റെയിൽ പദ്ധതിയായ കെ റെയിൽ പദ്ധതി . സംസ്ഥാനത്തിന് ഒഴിച്ചൂകൂടാനാവാത്ത പദ്ധതിയെന്ന്‌ചിത്രീകരിച്ച് മുഖ്യമന്ത്രിയും ഇടതു സർക്കാരും ചേർന്നു കൊണ്ടുവന്ന ഒരു വൻ നിർമാണ പദ്ധതിയാണ് കെ റെയിൽ പദ്ധതി .ഈ പദ്ധതിയിൽ ഒരുപാട് ദോഷ വശങ്ങൾ ഉണ്ടെന്നു ചൂണ്ടിക്കാട്ടി മുൻ ഡി എം ആർ സി മുഖ്യ ഉപദേഷ്ടാവായ ഇ ശ്രീധരൻ ഇതേ സംബന്ധിച്ച ഒരു കത്ത് മുഖ്യമന്ത്രിക്ക് അയച്ചിട്ടുമുണ്ട് . അത്കൊണ്ട് തന്നെയാണ് ഈ പദ്ധതി കേരളത്തിന് ഗുണകരമാകുമോ? അതോ ദുർവിധിയാകുമോ? … എന്ന സംശയം ഉയരുന്നതും.

 

532 കിലോമീറ്റർദൈർഖ്യമുള്ള തിരുവന്തപുരത്തു കൊച്ചുവേളിയിൽ നിന്നാരംഭിച്ച് കാസർഗോഡ് അവസാനിക്കുന്ന ഈ വേഗറെയിൽ പദ്ധതി 11 ജില്ലകളിലൂടെയാണ് കടന്നുപോകുന്നത് . എവിടെയും സ്പീഡ് ഒരു നിർണായക ഘടകമായിമാറുന്ന ഇക്കാലത്തു ഇപ്പോഴുള്ള 12 മണിക്കൂർ യാത്രാ ദൈർഘ്യം 4 മണിക്കൂറായി ചുരുങ്ങുമെന്നും … ഒരുപക്ഷെ കേരളത്തിന്റെ
മാനദണ്ഡമനുസരിച്ചു അത് നടക്കാത്ത കാര്യമാണെങ്കിലും അതാണ് ഇതിലെ മേന്മയായി മുഖ്യമന്ത്രി തന്നെയും എടുത്ത് കാട്ടുന്നത്.

വെറും 5 വർഷങ്ങൾ കൊണ്ട് തീരുന്ന 63341 കോടിരൂപയുടെ പദ്ധതിയാണിതെന്നു പറയാമെങ്കിലും 10 , 12 വര്ഷം കൊണ്ട് മാത്രം തീരുന്ന ഒരുലക്ഷംകോടിരൂപയ്ക്ക് മുകളിൽ ചെലവുവരുന്ന ഒരു പദ്ധതിയാണിതെന്നതിൽ ഒരു തർക്കവും വേണ്ടെന്നാണ് ഇതുമായി ഏറ്റവും അടുപ്പമുള്ളവർ പറയുന്നത് . അതുകൊണ്ടൊക്കെയാകാം ഒരു പക്ഷെ പദ്ധതി രേഖകൾ പോലും സർക്കാർ പുറത്തു വിടാതിരിക്കുന്നതും, മുഖ്യമന്ത്രിയെ പദ്ധതി വിഷയത്തിൽ ആരോ തെറ്റിധരിപ്പിച്ചു . എന്ന നിലപാടാണ് മെട്രോമാൻ ശ്രീധരൻ ഉൾപ്പടെ അഭിപ്രായപ്പെട്ടിട്ടുള്ളതും .

പദ്ധതി നിർവഹണമായി ബന്ധപ്പെട്ടുള്ള ദോഷവശങ്ങൾ ഇവിടെ പ്രതിപാദിക്കുന്നില്ല. പദ്ധതി രേഖകൾ പുറത്തുവിടാതുള്ള സർക്കാർ സമീപനമാണ് ഇവിടുത്തെ പ്രതിപക്ഷ രാഷട്രീയ കക്ഷികൾക്കും പൊതുസമൂഹത്തിനും അതുപോലെ രാജ്യ താല്പര്യത്തിന്നായി നിലകൊള്ളുന്നവർക്കും പലവിധ സംശയങ്ങൾക്കിടയാക്കിയതും , പദ്ധതിയോട് എതിർപ്പിനുള്ള കാരണമായതും . അവരുടെ സംശയം അസ്ഥാനത്തല്ലെന്നു അടിവരയിടുന്നതാണ് ഇവിടെ നടക്കുന്ന ചൂടുപിടിച്ച ചർച്ചകൾ അർഥമാക്കുന്നത് . ഇതിന്റെ ഗുണദോഷങ്ങളെ കുറിച്ച് മുൻ ഡി എം ആർ സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരൻ തന്നെ മുഖ്യ മന്ത്രിയ്ക്ക് നേരിട്ട് കത്ത് അയച്ചിട്ടുണ്ടെങ്കിലും അത് എത്ര കണ്ട് ഗുണകരമായി ഭവിക്കുമെന്നു പറയാനാകില്ല . അതെന്തെന്നാൽ ശ്രീധരനെ ഏതു വിധേയനെയും ഒഴിവാക്കണം എന്നുള്ളവർക്കു , അദ്ദേഹത്തിന്റെ ഉപദേശങ്ങൾ ചെവിക്കൊള്ളുമെന്നും വിശ്വസിക്കാനാവില്ല . മുൻ ഡി ജി പി ഡോ. ജേക്കബ് തോമസിന്റെ അവസ്ഥ പോലെ …

മാത്രവുമല്ല നാമൊന്നു തിരിഞ്ഞു നോക്കിയാൽ നമ്മുടെ നിർമാണ മേഖലയുടെ ട്രാക് റെക്കോർഡ് പരിശോധിച്ചാൽ റോഡായാലും പാലമായാലും കെട്ടിടസമുച്ചയമായാലും പണിതീരുമ്പോഴേക്കും പൊളിഞ്ഞു വീഴുന്നതാണല്ലോ കണ്ടുകൊണ്ടിരിക്കുന്നത് …
കതിരാൻ തുരങ്കത്തിന്റെ അവസ്ഥ പൊതു സമൂഹം മറന്നിട്ടില്ലെന്നിരിക്കെ …. കെ റെയിൽ പദ്ധതി വരുത്തിയേക്കാവുന്ന ഒരുപാടൊരുപാട് പ്രശ്നങ്ങളിലേക്കും ദുരൂഹതകളിലേക്കും കടക്കാതെ തന്നെ പൊതു സമൂഹം പറയുന്നതിതാണ്… സംശയത്തിന്റെ ആധിക്യം കൂട്ടുന്നുതും അതിനാലാണ് ഇതിന്റെ എത്ര തുക ഏതു രീതിയിലേക്ക് മാറുമെന്നുള്ളതാണ് … അതുകൊണ്ട് തന്നെ ജനങളുടെ സംശയവും അസ്ഥാനത്തല്ല .

നമുക്ക് അതിവേഗ റെയിൽപാത തന്നെ വേണം അതിൽ സംശയമില്ല ഇവിടെ ധൃതിയല്ല ആവശ്യം.. മറിച്ചു പദ്ധതിയെകുറിച്ച എല്ലാവരുമായുള്ള തുറന്ന ചര്ച്ചയാണ് ഉണ്ടാവേണ്ടത് ,സുതാര്യതയാണ് പൊതുസമൂഹത്തിനു അറിയേണ്ടത് , മാത്രവുമല്ല പദ്ധതി ജനനന്മയ്ക്കുമാണല്ലോ? അതിന്നും അറിയാനാകാത്തതു കൊണ്ടാണ് കെ റെയിൽ പദ്ധതി ഗുണകരമോ അതോ ദുർവിധിയാകുമോ എന്ന ചോദ്യത്തിന് പ്രസക്തി കൈ വന്നിരിക്കുന്നത് .