ഒഡിഷ ട്രെയിൻ അപകടം… രാജ്യം വിറങ്ങലിച്ച തീവണ്ടി ദുരന്തം.
From the desk of Chief Editor:
ജൂൺ രണ്ടിന് ഒഡിഷയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ നടുക്കത്തിൽ നിന്ന് രാജ്യം ഇനിയും കരകയറിയിട്ടില്ല. 288 പേരാണ് അപകടത്തിൽ ഇതുവരെ മരണമടഞ്ഞത്. ഇവരടക്കം ആയിരത്തിലധികം പേർക്കാണ് പരിക്കേറ്റത് .ഏറ്റവും ദുഖകരമായ അവസ്ഥയിലേക്കാണ് രാജ്യം പൊടുന്നനെ എടുത്തെറിയപ്പെട്ടത്. ഇതാദ്യമായല്ല രാജ്യത്ത് ട്രെയിൻ അപകടം നടക്കുന്നത്. രാജ്യത്തെ നടുക്കിയ ട്രെയിൻ അപകടങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്.
2010 മെയ് 28: ജ്ഞാനേശ്വരി എക്സ്പ്രസ് ട്രെയിൻ മിഡ്നാപ്പൂരിൽ ഗുഡ്സ് ട്രെയ്നുമായി കൂട്ടിയിടിച്ച് 148 പേര് മരണപ്പെട്ടിരുന്നു.
2002 സെപ്റ്റംബർ ഒമ്പതിന് ഹൗറ ന്യൂ ഡൽഹി രാജധാനി എക്സ്പ്രസ് രാത്രി 10:40 ന് റാഫിഗഞ്ച് സ്റ്റേഷന് സമീപം പാളം തെറ്റിഉണ്ടായ അപകടഅപകടത്തിൽ 140-ലധികം പേരാണ് മരിച്ചത്.
1999 ഓഗസ്റ് 2: അവധ് ആസാം എക്സ്പ്രസും ബ്രഹ്മപുത്ര മെയിലും കൂട്ടിയിടിച്ച് 268 മരണം സംഭവിക്കുകയുണ്ടായി.
1998 നവംബർ 26: ഖന്ന റെയിൽ ദുരന്തത്തിൽ മരിച്ചത് 212 പേർ. ജമ്മു താവി – സീൽദ എക്സ്പ്രസ് ട്രെയിൻ പഞ്ചാബിലെ ഖന്നയിൽ അമൃത്സറിലേക്കുള്ള ഫ്രോണ്ടിയർ ഗോൾഡൻ ടെമ്പിൾ മെയിലിന്റെ പാളം തെറ്റിയ മൂന്ന് ബോഗികളിൽ ഇടിച്ചുകയറിയായിരുന്നു.
1995 ഓഗസ്റ്റ് 20: ദില്ലിയിലേക്കുള്ള പുരുഷോത്തം എക്സ്പ്രസ് ഉത്തർപ്രദേശിലെ ഫിറോസാബാദിന് സമീപം നിർത്തിയിട്ട കാളിന്ദി എക്സ്പ്രസിലേക്ക് ഇടിച്ചുകയറി. രണ്ട് ട്രെയിനുകളിലുമായി 350 ലധികം പേർ അന്ന് മരണമടഞ്ഞു.
1988 ജൂലൈ 8: കേരളത്തെ ദുരന്തക്കയത്തിലേക്ക് തള്ളിയിട്ട പെരുമൺ റെയിൽ ദുരന്തം നടന്നതിൽ 105 പേർ പേരാണ് മുങ്ങിമരിച്ചത്.അപകട കാരണം ഇന്നുവരെ കണ്ടെത്തിയിട്ടുമില്ല.
1981 ജൂൺ 6: ബിഹാറിലെ ഭാഗമതി നദിയിലേക്ക് പാസഞ്ചർ ട്രെയിൻ മറിഞ്ഞു. എത്ര പേർ മരിച്ചുവെന്ന് ഇതുവരെ കൃത്യമായി കണക്കാക്കിയിട്ടില്ല. മരണസംഖ്യ 500 മുതൽ 800 വരെയെന്നാണ് കണക്ക്. അതിശക്തമായ മഴ, ചുഴലിക്കാറ്റ് എന്നിവയാണ് അപകടകാരണമായി പറയുന്നത്.
1964 ഡിസംബർ 23: നാണു പാമ്പൻ പാലത്തിൽ വെച്ച് ധനുഷ്കോടി പാസഞ്ചർ ട്രെയിൻ അപകടത്തിൽ പെട്ടതു. ചുഴലിക്കാറ്റിൽ പാമ്പൻ-ധനുഷ്കോടി പാസഞ്ചർ ട്രെയിൻ അപ്പാടെ ഒഴുകിപ്പോയി. അതിലുണ്ടായിരുന്ന 150 യാത്രക്കാരും മരിച്ചു.
ഇപ്പോഴുണ്ടായ ഒഡീഷാ ട്രെയിൻ ദുരന്തത്തിൽ അട്ടിമറി സംശയത്തിന്റെ അടിസ്ഥാനത്തിൽ സത്യം കണ്ടെത്താൻ കേസന്വേഷണം C B I യ്ക്കാണ് വിട്ടു നൽകിയിരിക്കുന്നത്. മോദി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം റെയ്ൽവേയിൽ പൊതുവെ അപകടങ്ങൾ കുറവായിരുന്നു.എന്നാൽ ചില രാജ്യ വിരുദ്ധ ശക്തികളുടെ പ്രവർത്തനം ഇതിനു പിന്നിൽ ഉണ്ടായിട്ടുണ്ടോ എന്നതും കണ്ടെത്തേണ്ട സാഹചര്യത്തിൽ സിബിഐ അന്വേഷണം ഉചിതമായ നടപടിയുമായി.എന്നാൽ ട്രെയിൻ അപകടം നടന്ന അതെ സമയം മുതൽ മിസ്സിംഗ് ആയ ആരാളുണ്ട്..റെയിൽവേ ഡിപ്പാർട്മെന്റിലെ സിഗ്നൽ സെക്ഷനിലെ ജൂനിയർ എഞ്ചിനീയർ ആയ അമീർഖാൻ. അയാൾ കുടുമ്പ സമേതം ഒളിവിലെന്നാണ് അറിയാനാകുന്നത്. അപകടത്തിൽ വിലപ്പെട്ട ജീവൻ പൊലിഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതോടൊപ്പം അവരുടെ ദുഃഖത്തിൽ കലാധ്വനിയും പങ്കുചേരുകയാണ് .ന്യൂസ് ഡെസ്ക് കലാധ്വനി.ന്യൂസ്. .9037259950: