തിരുവനന്തപുരം : മലപ്പുറം ജില്ലയിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. മിന്നലോടു കൂടിയ ശക്‌തമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവ സ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തമായ മഴ, പെട്ടന്നുള്ള വെള്ളപ്പൊക്കം, ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്.
രാത്രിയിൽ മലയോരമേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് അറിയിപ്പുണ്ട്. മലപ്പുറം, പാലക്കാട്, വയനാട്, കോഴിക്കോട്, തൃശ്ശൂർ എന്നീ അഞ്ച് ജില്ലകളി ലാണ് ഉരുൾപൊട്ടൽ സാധ്യതാ മുന്നറിയിപ്പുള്ളത്.
വേനൽ മഴയോടനുബന്ധിച്ച് ഉച്ചയ്‌ക്ക് 2 മുതൽ വൈകിട്ട് 8 വരെ അടുത്ത 5 ദിവസം ശക്‌തമായ മിന്നലിനു സാധ്യതയുണ്ടെന്ന് സംസ്‌ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പു നൽകി. മിന്നലുള്ള സമയം . കുട്ടികളും മുതിർന്നവരും ടെറസിലോ തുറസായ സ്ഥലത്തോ പോകാൻ പാടില്ലെന്നും തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികളിൽ മിന്നലുള്ളപ്പോൾ മൈക്ക് ഉപയോഗിക്കരുതെന്നും അറിയിപ്പുണ്ട്