കുഴിമന്തിയിൽ വീണ്ടും ഭക്ഷ്യ വിഷബാധ;കുഴിമന്തി കഴിച്ച കുട്ടിയുൾപ്പെടെ മൂന്ന് പേർ ആശുപത്രിയിൽ… ഹോട്ടൽ അടച്ച്പൂട്ടി:

കുഴിമന്തിയിൽ വീണ്ടും ഭക്ഷ്യ  വിഷബാധ;കുഴിമന്തി കഴിച്ച കുട്ടിയുൾപ്പെടെ മൂന്ന് പേർ ആശുപത്രിയിൽ… ഹോട്ടൽ അടച്ച്പൂട്ടി:

കുഴിമന്തിയിൽ വീണ്ടും ഭക്ഷ്യവിഷബാധ; കുഴിമന്തി കഴിച്ച കുട്ടിയുൾപ്പെടെ മൂന്ന് പേർ ആശുപത്രിയിൽ… ഹോട്ടൽ അടച്ച്പൂട്ടി:

എറണാകുളം: 22, 21 വയസ്സുള്ളവരും 11 വയസ്സുള്ള കുട്ടിക്കും ആണ് ഭക്ഷ്യ വിഷബാധ ഏറ്റത്.. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.പറവൂരിൽ ഇന്നലെ രാത്രി ആയിരുന്നു സംഭവം.

പറവൂരിലുള്ള മജ്‌ലീസ് ഹോട്ടലിൽ നിന്നാണ് മൂവരും കുഴിമന്തി കഴിച്ചത്. ഇന്നലെ രാത്രിയായിരുന്നു ഹോട്ടലിൽ എത്തിയത്. ഇതിന് പിന്നാലെ മൂന്ന് പേർക്കും ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയായിരുന്നു. ഇതോടെ ഇവർ ആശുപത്രിയിൽ ചികിത്സ തേടി.

ആശുപത്രി അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നഗരസഭയിലെ ആരോഗ്യവിഭാഗം ഹോട്ടലിൽ എത്തി പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഹോട്ടൽ പ്രവർത്തിക്കുന്നത് എന്ന് കണ്ടെത്തിയതിനെ തുടർന്ന് അടച്ച് പൂട്ടുകയായിരുന്നു. മൂന്ന് പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.news desk kaladwani news.