പാവപ്പെട്ടവൻ കാളികാണണ്ടാ; ഒരു കേരള മന്ത്രിയുടെ ധാർഷ്ട്യം…പാവപ്പെട്ടവൻ എവിടെയും പടിക്കു പുറത്ത്:

പാവപ്പെട്ടവൻ കാളികാണണ്ടാ; ഒരു കേരള മന്ത്രിയുടെ ധാർഷ്ട്യം…പാവപ്പെട്ടവൻ എവിടെയും പടിക്കു പുറത്ത്:

പാവപ്പെട്ടവൻ കാളികാണണ്ടാ; ഒരു കേരള മന്ത്രിയുടെ ധാർഷ്ട്യം…പാവപ്പെട്ടവൻ എവിടെയും പടിക്കു പുറത്ത്:

ആദർശം വേറെ, പറച്ചിൽ വേറെ, പ്രവൃത്തി വേറെ എന്ന് തെളിയിച്ചിരിക്കുകയാണ് മന്ത്രി അബ്ദു റഹ്‌മാൻ.കാര്യവട്ടം സ്റ്റേഡിയത്തിൽ നടന്ന ഏക ദിന ക്രിക്കറ്റ് കളിയുടെ കാര്യമാണ് ഇവിടെ പറയുന്നത്.കാര്യവട്ടത്ത് നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന ക്രിക്കറ്റിന്റെ വിനോദ നികുതി കുത്തനെ കൂട്ടിയ വിമര്‍ശനങ്ങളോട് പ്രതികരിക്കുമ്പോഴാണ് പട്ടിണി കിടക്കുന്നവന്‍…കളി കാണാന്‍ പോവേണ്ട എന്ന് മന്ത്രി പറഞ്ഞത്. ഇത് മന്ത്രിക്കെതിരെ വ്യാപകമായ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

 

മന്ത്രിയുടെ ധാർഷ്ട്യത്തിനുള്ള മറുപടി കൈയ്യോടെ കിട്ടിയപ്പോൾ എല്ലാവര്ക്കും സന്തോഷം.പ്രത്യേകിച്ച് പാവപ്പെട്ടവർക്ക്.ഇത് ആരും പറയാതെ ഉണ്ടായ ജനമനസുകളുടെ സമ്മിശ്ര പ്രതികരണമാണ് അതായത് ഏതാണ്ട് 40000 പേർക്കിരിക്കാവുന്ന കാര്യവട്ടം സ്റ്റേഡിയത്തിൽ;ക്രിക്കറ്റ് മത്സരം കാണാൻ ടിക്കറ്റെടുത്തത് വെറും 6000 പേര് മാത്രം.ഇത് സർക്കാരിന്റെ മുഖത്തേറ്റ അടിയാണ് .

വാൽക്കഷണം : ഇതിന്റെ മറുവശമാണ് ശബരിമലയിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്നാണു ജനങ്ങൾ പ്രതികരിക്കുന്നത്. ശബരിമല ഭണ്ടാരപ്പെട്ടിയിൽ വീഴുന്ന പണമൊക്കെ ശബരിമലക്കോ ഹിന്ദു സമൂഹത്തിനോ വേണ്ടി ഒന്നും ചെയ്യാതെ ഭക്തരെ അടിക്കുകയും തൊഴിച്ചു മാറ്റുകയും ചെയ്യുന്ന പ്രവണത ഇനി എന്ന് മാറുമെന്നാണ് മറുചോദ്യമായി ചോദിക്കാനുള്ളത്. സർക്കാർ പണത്തിലും പ്രീണനത്തിലും മാത്രം ഒതുങ്ങുമ്പോൾ കോടതി മാത്രമാണ് ജനങ്ങളുടെ ആശാകിരണമെന്നത് ജാതിമത ഭേദമെന്യേ ചിന്തിക്കേണ്ട കാര്യമാണ്.news desk kaladwani news.