കൊല്ലം റെയിൽവേ സ്റ്റേഷന്റെ മുഖശ്ചായ മാറുന്നു; അന്താരാഷ്ട്ര നിലവാരത്തിലേക്ക് … പ്രധാനമന്ത്രി നരേന്ദ്ര മോദിയിലൂടെ:
കൊല്ലം റെയിൽവേ സ്റ്റേഷന്റെ മുഖശ്ചായ മാറുന്നു. അന്താരാഷ്ട്ര നിലവാരത്തിലേക്ക് അഥവാ വിമാനത്താവളങ്ങളുടെ നിലവാരത്തിലേക്ക് ഉയരുന്നു.അതിനു നാം പ്രധാനമന്ത്രി നരേന്ദ്ര മോദിജിയ്ക്ക് നന്ദി പറയണം:
Altra Modern Design of Kollam Railway Station:
നമ്മളെല്ലാം ഓർമ്മ വച്ച കാലം മുതൽ ഒരു മാറ്റവുമില്ലാതെ കാണുന്ന വിശാലമായ കൊല്ലത്തിന്റെ ഹൃദയഭാഗത്തുള്ള കാടു പിടിച്ച കൊല്ലം റെയിൽവേ സ്റ്റേഷൻ പരിസരം..ഒന്ന് മോടി പിടിപ്പിച്ചിരുന്നെങ്കിൽ അല്ലെങ്കിൽ കൊല്ലത്തിന്റെ ഹൃദയഭാഗത്തെ ഇത്രയും സ്ഥലം പാഴാക്കാതെ ഉപയോഗിച്ചിരുന്നുവെങ്കിൽ എന്നൊക്കെ റെയിൽവേ സ്റ്റേഷൻ കാണുമ്പോൾ പലപ്പോഴും ചിന്തിച്ചിട്ടുള്ളതാണ്. പത്തറുപതു കൊല്ലം ഇന്ത്യയെഭരിച്ചു മുടിച്ച കോൺഗ്രസ്സുകാരും, കേരളം അഴിമതിയിലൂടെ ഭരിച്ച കോൺഗ്രസ്സിനും കമ്മ്യൂണിസ്റ്റിനും ഒന്നും ഇതുവരെയും തോന്നാത്തതാണ് ഒരു എം എൽ എ /എം പി പോലുമില്ലാത്ത കേരളത്തിന് , ബിജെപി യുടെ തേരാളിയും രാജ്യത്തിന്റെ പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദിയിലൂടെ കൊല്ലം റെയിൽവേ സ്റ്റേഷന് ശാപമോക്ഷം ലഭിക്കുകയെന്നത്…അതായത് കൊല്ലം റെയിൽവേ സ്റ്റേഷന് അന്താ രാഷ്ട്ര വിമാനത്താവള മാതൃകയിൽ ഒരു അതിനൂതന സമുച്ചയം ഇവിടെ ഉയരുകയാണ്. മുമ്പൊക്കെ കൊല്ലം കണ്ടവന് ഇല്ലം വേണ്ടെന്ന ഒരു പറച്ചിലുണ്ടായിരുന്നു. അതിവിടെ അന്വർത്ഥമാകുകയാണ് .
കൊല്ലം നിവാസികൾ എത്രയോ MP മാരെയും, മന്ത്രിമാരെയും കഴിഞ്ഞ 60 വർഷക്കാലമായി മാറി മാറി കണ്ടെങ്കിലും ഒരു ഫലവുമുണ്ടായില്ല.. ഇന്ന് ആ റെയിൽവേ സ്റ്റേഷന് മോദിയിലൂടെയും കേന്ദ്ര സർക്കാരിലൂടെയും ശാപമോക്ഷം ലഭിക്കുകയാണ് .
നിർമാണപ്രവർത്തനങ്ങളുടെ അതിവേഗപുരോഗതി കാണുമ്പോൾ മനസ്സിലാകുന്നത് ഡിസംബർ 2023 ൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഏല്ലാ നിർമ്മാണ ജോലികളും പൂർത്തിയാക്കുമെന്ന് തന്നെയാണ്കരുതുന്നത്. ഏകദേശം 350 കോടിയോളം രൂപയാണ് ഇതിന്റെ ചെലവ്…..സത്യസന്ധമായ വാർത്തകൾക്ക് Kaladwani news ..9037259950.