കോണ്‍ഗ്രസിൽ നിന്ന് കൂട്ടരാജി തുടരുന്നു. കോൺഗ്രസ് രാജ്യസഭാംഗം സഞ്ജയ് സിംഗ് രാജിവെച്ചു; ബിജെപിയിലേക്കെന്നു സൂചന:

കോണ്‍ഗ്രസിൽ നിന്ന് കൂട്ടരാജി തുടരുന്നു. കോൺഗ്രസ്   രാജ്യസഭാംഗം സഞ്ജയ് സിംഗ് രാജിവെച്ചു; ബിജെപിയിലേക്കെന്നു സൂചന:

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ കൂട്ട രാജി തുടരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് സിംഗും പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. അദ്ദേഹം ബിജെപിയില്‍ ചേരുമെന്നാണ് സൂചന.ഇതോടെ കോണ്‍ഗ്രസ് അംഗസംഖ്യ നാല്‍പത്തേഴായി ചുരുങ്ങി.

അമേഠിയില്‍ നിന്നുള്ള മുന്‍ ലോക്‌സഭാംഗമായ സഞ്ജയ് സിംഗ് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മേനക ഗാന്ധിക്കെതിരെ സുല്‍ത്താന്‍പൂരില്‍ നിന്ന് മല്‍സരിക്കുകയും ചെയ്തിരുന്നു. അസമില്‍ നിന്നുള്ള രാജ്യസഭാംഗമായ സഞ്ജയ് സിംഗിന്റെ രാജി രാജ്യസഭ അധ്യക്ഷന്‍ വെങ്കയ്യ നായിഡു.

രാജ്യം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പമാണെന്നും രാജ്യം കൂടെ നില്‍ക്കുമ്പോള്‍ താനും അദ്ദേഹത്തോടൊപ്പം നില്‍ക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.നാളെ തന്നെ ബിജെപിയില്‍ അംഗത്വമെടുക്കാനാണ് തീരുമാനമെന്നും താന്‍ കോണ്‍ഗ്രസില്‍ നിന്നും രാജ്യസഭയില്‍ നിന്നും രാജിവെക്കുന്നതായും സഞ്ജയ് സിംഗ് ട്വിറ്ററില്‍ കുറിച്ചു. ഒപ്പം സഞ്ജയ് സിംഗിന്റെ ഭാര്യയും ഉത്തര്‍പ്രദേശിലെ പ്രഫഷണല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ അമൃത സിംഗും കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചിട്ടുണ്ട്.