ബിനോയ് കോടിയേരി; ഡിഎന്‍എ പരിശോധനയ്ക്കായി രക്ത സാംപിള്‍ ശേഖരിച്ചു; രണ്ടാഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട് കോടതിയ്ക്ക് കൈമാറും:

ബിനോയ് കോടിയേരി; ഡിഎന്‍എ പരിശോധനയ്ക്കായി രക്ത സാംപിള്‍ ശേഖരിച്ചു; രണ്ടാഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട് കോടതിയ്ക്ക് കൈമാറും:

മുബൈ: ബിനോയ് കോടിയേരിയുടെ ഡിഎന്‍എ പരിശോധനയ്ക്കായി രക്ത സാംപിള്‍ നല്‍കി. ബൈക്കുളയിലെ ജെ ജെ ആശുപത്രിയില്‍ വച്ചാണ് രക്തസാംപിള്‍ ശേഖരിച്ചത്. രക്തസാംപിള്‍ കലീനയിലെ ഫൊറന്‍സിക് ലാബിലേക്ക് അയച്ചു. പരിശോധനയുടെ റിപ്പോര്‍ട്ട് രണ്ടാഴ്ച്ചയ്ക്കകം കോടതിയ്ക്ക് കൈമാറുമെന്ന് പോലീസ് വ്യക്തമാക്കി.

ഓഷിവാര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് ബോബൈ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതോടെയാണ് ബിനോയ് കോടിയേരിയോട് ഡി.എന്‍.എ. പരിശോധനയ്ക്ക് വിധേയമാകാന്‍ പോലീസ് നോട്ടീസ് നല്‍കിയത്. തുടര്‍ന്ന് രണ്ടാഴ്ചയ്ക്കുള്ളില്‍ ഡി.എന്‍.എ. പരിശോധനഫലം ഹാജരാക്കാനും കോടതി നിര്‍ദേശം നല്‍കി.

ഇതിന്റെ ഭാഗമായാണ് ബൈക്കുളയിലെ ജെ ജെ ആശുപത്രിയില്‍ വച്ച് ബിനോയിയുടെ രക്തസാംപിള്‍ ശേഖരിച്ചത്. നേരത്തേ മുന്‍ നിശ്ചയിച്ച ആശുപത്രിയില്‍ നിന്ന് രക്തസാംപിള്‍ സ്വീകരിക്കുന്നത് പൊലീസ് മാറ്റിയിരുന്നു. ജൂഹുവിലെ കൂപ്പര്‍ ആശുപത്രിയിലെത്താന്‍ ആദ്യം ആവശ്യപ്പെട്ട പോലീസ് പിന്നീട് അസൗകര്യം ചൂണ്ടിക്കാട്ടി ബൈക്കുളയിലെ ജെ ജെ ആശുപത്രിയില്‍ എത്താന്‍ നിര്‍ദേശിക്കുകയായിരുന്നു.