“കോപ്പിയടി” എന്ന മനോവൈകല്യം; ശ്രദ്ധിച്ചാൽ എളുപ്പം മാറ്റിയെടുക്കാം:
കോപ്പിയടി!! മനുഷ്യനുണ്ടായ കാലം മുതൽക്കേ പലരൂപത്തിലും ഭാവത്തിലും വളർന്നു വന്ന ഒരു ശീലമാണിതെന്ന് ഒറ്റ വാക്കിൽ പറയാം. പരീക്ഷകളിലെ കോപ്പിയടി സമൂഹത്തെ നശിപ്പിക്കുന്ന പ്ലേഗ് ആണെന്നാണ് ഡൽഹി ഹൈക്കോടതി കോപ്പിയടിയെ വിശേഷിപ്പിച്ചത്.
വിദ്യാഭ്യാസ സംവിധാനത്തെ താറുമാറാക്കുന്ന ഇത്തരം പ്രവണതയെ ഉരുക്കു മുഷ്ടി കൊണ്ടു നേരിടണമെന്നാണ് കോടതി നിർദ്ദേശം. കഷ്ടപ്പെട്ടു പഠിച്ചു വരുന്ന കുട്ടികളെ പിന്നിലാക്കാൻ വ്യാജമായ രീതിയിൽ അനുവർത്തിക്കുന്നവരെ ഉരുക്കു മുഷ്ടി കൊണ്ടു നേടിരണം. ജീവിതത്തിൽ വീണ്ടും അതു ചെയ്യാത്ത വിധത്തിൽ പാഠം പഠിപ്പിക്കണമെന്നും വ്യാജമായ മാർഗത്തിലൂടെ വിദ്യാഭ്യാസം നേടുന്നവർക്കു രാഷ്ട്ര നിർമാണം സാധ്യമാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി
കുട്ടികളിൽ കണ്ടുവരുന്ന കോപ്പിയടി ശീലത്തെ സ്വഭാവ വൈകല്യമെന്നോ പഠന വൈകല്യമെന്നോ വിളിക്കാം. അൽപ്പം ശ്രദ്ധിച്ചാൽ മാറ്റിയെടുക്കാവുന്ന ശീലമാണിത്.മറ്റൊരാളുടെ ആശയങ്ങളും വാക്കുകളും എല്ലാം തങ്ങളുടേതെന്ന് സ്ഥാപിച്ച് അവതരിപ്പിക്കരുതെന്ന് കുട്ടികൾക്ക് ഉപദേശം നൽകാം.
സ്വന്തം കഴിവും മറ്റും വളർത്തിയെടുക്കുന്നതിന് കോപ്പിയടി ശീലം വിനയാകുമെന്ന് ഉദാഹരണ സഹിതം കുട്ടികളെ ബോധ്യപ്പെടുത്തുക.കോപ്പി അടിച്ച് നേടിയ മാർക്കിനും അംഗീകാരവും യഥാർത്ഥത്തിലുള്ളതല്ലെന്നും എല്ലായിപ്പോഴും കോപ്പിയടിയിലൂടെ രക്ഷതേടാൻ കഴിയില്ല എന്ന യാഥാർത്ഥ്യം മനസിലാക്കാൻ സഹായിക്കുക.
എതൊരു പ്രവർത്തിയിലും സത്യസന്ധത പാലിക്കണമെന്നും മനപ്പൂർവ്വം സംഭവിക്കുന്ന കോപ്പിയടി അക്കാദമിക് നിലവാരം തകർക്കുമെന്നും ചൂണ്ടിക്കാണിക്കുക. കോപ്പിയടിച്ചാൽ നിയമപരമായ ശിക്ഷകൾ ഏറ്റുവാങ്ങേണ്ടി വരുമെന്നും നിയമ വശങ്ങളും ബോധ്യപ്പെടുത്തി നൽകുക.ഓർമ്മക്കുറവ് പോലുള്ള പ്രശ്നങ്ങൾ നേരിടുന്ന കുട്ടിയാണെങ്കിൽ അതിനുള്ള ചികിത്സ നൽകുക. courtesy …brave india news ..news desk kaladwani news
വാൽക്കഷണം: അപ്പോൾ കോപ്പിയടിച്ച് ഡോക്ടറേറ്റ് വാങ്ങിയ ചിന്തയുടെ കാര്യമോ …?