കോൺഗ്രസിന്റെ ഐ.എസ്.എഫ് അലയൻസ് … മതേതരത്വത്തിനേറ്റ കനത്ത ആഘാതം; രൂക്ഷ വിമർശനവുമായി നേതാക്കൾ തന്നെ രംഗത്ത്:

കോൺഗ്രസിന്റെ ഐ.എസ്.എഫ് അലയൻസ് … മതേതരത്വത്തിനേറ്റ കനത്ത ആഘാതം; രൂക്ഷ വിമർശനവുമായി നേതാക്കൾ തന്നെ രംഗത്ത്:

കോൺഗ്രസിന്റെ ഐ.എസ്.എഫ് അലയൻസ് … മതേതരത്വത്തിനേറ്റ കനത്ത ആഘാതം; രൂക്ഷ വിമർശനവുമായി നേതാക്കൾ തന്നെ രംഗത്ത്:

photo:(L-R) CPIM’s Suryakanta Mishra, Abbas Siddiqui and Congress’ Adhir Ranjan Chowdhury 

Left, Congress, ISF almost complete seat-sharing deal for south Bengal

ന്യൂഡൽഹി : ബംഗാളിൽ മതമൗലികവാദ സംഘടനയുമായ ISF മായി സഖ്യമുണ്ടാക്കിയ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി നേതാക്കൾ. ബംഗാളിലെ ഐ.എസ്.എഫ് സഖ്യത്തിനെതിരെ ഗ്ലോബൽ ഗാന്ധി ഫാമിലിയാണ് (ജി 23 കോൺഗ്രസ് വിമത കൂട്ടായ്മയാണ് ) വിമർശനവുമായി രംഗത്തെത്തിയത്. മതേതരത്വത്തിനെതിരാണ് ഐ.എസ്.എഫ് സഖ്യമെന്ന് ജി-23 സഖ്യത്തിലെ പ്രധാന നേതാവും കോൺഗ്രസിന്റെ മുൻ വക്താവുമായിരുന്ന ആനന്ദ് ശർമ്മ.  തുറന്നടിച്ചു.

ഗാന്ധിയൻ മതേതരത്വത്തിനേറ്റ കനത്ത ആഘാതമാണ് ഐഎസ്‌എഫുമായുള്ള കോൺഗ്രസ്സിന്റെ സഖ്യമെന്ന് ആനന്ദ് ശർമ്മ ചൂണ്ടിക്കാട്ടി. മതതീവ്രവാദത്തിനെതിരെയുള്ള പോരാട്ടം വിവേചന രഹിതമാകണം. ഏതെങ്കിലും ഒന്നിനെ പ്രീണിപ്പിച്ച് മുന്നോട്ടു പോകാനാകില്ല. ഈ വിഷയം കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയിൽ ചർച്ച ചെയ്യണമായിരുന്നെന്നും ആനന്ദ് ശർമ്മ ചൂണ്ടിക്കാട്ടി. സഖ്യത്തിന്റെ റാലിയിൽ പശ്ചിമബംഗാൾ അദ്ധ്യക്ഷൻ പങ്കെടുത്തത് നാണം കെട്ട പരിപാടിയായിപ്പോയെന്നും അദ്ദേഹം വ്യക്തമാക്കി.

ഐ.എസ്.എഫ് സഖ്യത്തിനെതിരെ കോൺഗ്രസ്നേതാക്കളിൽ നിന്നു തന്നെ വിമർശനമുയർന്നത് കോൺഗ്രസിന് തിരിച്ചടിയായിട്ടുണ്ട്. എന്നാൽ ഏതുവിധേനെയും ബിജെപിയെ തോൽപ്പിക്കലാണ് ലക്ഷ്യമെന്നും അതിന് ആരോടും കൂട്ടുകൂടാമെന്നുമാണ് നിലപാടെന്ന് കോൺഗ്രസ് നേതാക്കൾ പ്രതികരിക്കുന്നു. ജി-23 വിഭാഗവുമായുള്ള സംഘർഷം പാർട്ടിയിൽ ഉൾപ്പോര് ശക്തമാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

ഇസ്ലാമിക മത പ്രഭാഷകനും ഫുചുറ ഷെരിഫ് മേധാവിയുമാണ് അബ്ബാസ് സിദ്ദിഖി. ഇന്ത്യയിലെ അൻപത് കോടിജനങ്ങൾ കൊല്ലപ്പെടാൻ വേണ്ടി വൈറസിനെ ഇന്ത്യയിലേക്ക് അയക്കാൻ അള്ളാഹുവിനോട് പ്രാർത്ഥിച്ചു എന്ന രീതിയിൽ അബ്ബാസ് സിദ്ദിഖി പ്രസംഗിച്ച വീഡിയോ വിവാദമായിരുന്നു.

വാൽക്കഷണം : ഇതുതന്നെയല്ലേ കേരളത്തിലുംനടക്കുന്നത്.പേര് ബിജെപി യെ തോൽപ്പിക്കാനെന്നാണ് എല്ലാവരുടെയും പല്ലവി. ഇടതിനും വലതിനും മാത്രമേ ഭരണം നടത്താവൂ എന്നുണ്ടോ..? പക്ഷെ ബിജെപി ഭരണത്തിലേറിയിട്ട് എവിടെയും നരഹഹത്യയോ മറ്റോ നടന്നതായി കണ്ടില്ല. എന്നാൽ കേരളത്തിലും ബംഗാളിലും ഒക്കെ ഉള്ള അവസ്ഥയെന്താണ്.ഒടുവിൽ എലിയെ കൊല്ലാൻ എല്ലാം തന്നെ ചുടേണ്ട അവസ്ഥയുണ്ടാകാതിരിക്കാൻ ഇതുപോലെ തീവ്ര വാദികളെയും മറ്റും, കൂട്ട് പിടിച്ച് കുറുക്കു വഴിയിലൂടെ അധികാരം പിടിച്ചെടുക്കാൻ ശ്രമിക്കുന്ന ഏതു കക്ഷി ആയാലും അവരോടൊപ്പം ജനങ്ങൾ നിൽക്കരുത്. തീവ്രവാദികൾ നമ്മുടെ നാട്ടുവാഴികളിൽ വരെ എത്തിനിൽക്കുന്ന അവസ്ഥ ..അതിനാൽ തന്നെ ആരും അത് കാണാതെ പോകരുത്.