പത്തനംതിട്ട കോന്നിയിൽ റോബിൻ പീറ്ററിനും അടൂർ പ്രകാശിനുമെതിരെ പോസ്റ്റർ:

പത്തനംതിട്ട  കോന്നിയിൽ റോബിൻ പീറ്ററിനും അടൂർ പ്രകാശിനുമെതിരെ പോസ്റ്റർ:

പത്തനംതിട്ട കോന്നിയിൽ റോബിൻ പീറ്ററിനും അടൂർ പ്രകാശിനുമെതിരെ പോസ്റ്റർ:

റോബിൻ പീറ്ററിനെ കോന്നിയിൽ സ്ഥാനാർത്ഥിയാക്കരുതെന്നും ആറ്റിങ്ങൽ എംപി അടൂർ പ്രകാശിന്റെ ബിനാമിയാണ് റോബിൻ പീറ്ററെന്നുമാണ് പോസ്റ്ററിലെ ആരോപണം:

പത്തനംതിട്ട: നിയമസഭാ സീറ്റ് വിഭജന ചർച്ചകൾ മുന്നോട്ടു നീങ്ങവേ പത്തനംതിട്ട കോന്നിയിൽ കോൺഗ്രസിലെ തമ്മിലടി മറനീക്കി പുറത്ത് വരുന്നു. കോന്നി മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി പരിഗണിക്കുന്ന റോബിൻ പീറ്ററിനും ആറ്റിങ്ങൽ എംപി അടൂർ പ്രകാശിനും എതിരെ മണ്ധലത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. കോൺഗ്രസ് സംരക്ഷണ വേദിയുടെ പേരിലാണ് പോസ്റ്ററുകൾ.

റോബിൻ പീറ്ററിനെ കോന്നിയിൽ സ്ഥാനാർത്ഥിയാക്കരുതെന്നും ആറ്റിങ്ങൽ എംപി അടൂർ പ്രകാശിന്റെ ബിനാമിയാണ് റോബിൻ പീറ്ററെന്നുമാണ് പോസ്റ്ററിലെ ആരോപണം. സോളാർ കേസ് വന്നപ്പോൾ യജമാനെ സംരക്ഷിക്കുകയും കേസിൽ കുടുങ്ങാതിരിക്കാൻ മാസങ്ങളോളം വിദേശത്ത് ഒളിവിൽ കഴിഞ്ഞതും നേരത്തെ കോൺഗ്രസ് സ്ഥാനാർത്ഥികളായിരുന്നവരെ തോൽപ്പിക്കാൻ ശ്രമിച്ചതുമാണോ റോബിൻ പീറ്ററിന് മത്സരിക്കാനുള്ള യോഗ്യതയെന്നാണ് പോസ്റ്ററിലെ ചോദ്യം. കെപിസിസി, കോന്നിയിലെ സ്ഥാനാർത്ഥി നിർണയത്തിൽ ഇടപെടണമെന്നും പോസ്റ്ററിൽ ആവശ്യപ്പെടുന്നു.