ഡിസംബർ നാല് ഭാരതീയ നാവിക സേനാ ദിനം:
ഭാരതീയ നാവിക സേന അഭിമാനത്തിന്റെ അമ്പത്തിരണ്ടാമത് വർഷത്തിലേക്ക് .എത്ര അഭിമാനത്തോടെ പറയാവുന്ന ഒരു ചരിത്ര ദിനം…ഭാരതീയ നാവിക സേനയുടെ അമ്പത്തിരണ്ടാമത് വാർഷിക ദിനം ഡിസമ്പർ നാലിന് ആഘോഷിക്കപെടുകയാണ്. പൊതു ജന സമ്പർക്കത്ത്ന് കൂടുതൽ ഊന്നൽ നൽകുന്നതിന്റെ ഭാഗമായി ഇത്തവണത്തെ ദേശീയ നാവിക ദിനാഘോഷം ആചരിക്കുന്നത് , മറാത്താ ഭരണാധികാരിയായ ഛത്രപതി ശിവാജി മഹാരാജ് 17 ..ആം നൂറ്റാണ്ടിൽ നിർമ്മിച്ച മഹാരാഷ്ട്ര തീരത്തുള്ള ഐതിഹാസികമായ സിന്ധുദുർഗ് കോട്ടയിലെന്ന പ്രത്യേകത കൂടിയുണ്ട്. ഒരു ജനതയ്ക്ക് പ്രത്യേകിച്ചും… യുവസമൂഹത്തിൽ ദേശീയതയും ,ദിശാബോധവും വളർത്താനും ഭാവി വാഗ്ധാനങ്ങളായ ഭാരത യുവത്വത്തിന്റെ സ്വപ്നങ്ങൾക്ക് വർണ്ണപ്പകിട്ടേകാനും പ്രചോദനമാകുന്ന രീതിയിലാണ് നേവിദിന ആഘോഷ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുള്ളത്. ഭാരത നാവിക സേനയെ പ്രതിനിധീകരിക്കുന്ന ഒരു ചെറിയ വീഡിയോ ദൃശ്യമാണ് ഇനി നിങ്ങൾ കാണുന്നത്.
ഭാരത ..പാകിസ്ഥാൻ യുദ്ധകാലത്ത്, 1971 ഡിസമ്പർ നാലിന് പാകിസ്ഥാനിലെ കറാച്ചി തുറമുഖത്ത് ഭാരതീയ നാവിക സേന നടത്തിയ അതിശക്തമായ ആക്രമണത്തിന്റെ ഓർമ്മ പുതുക്കലാണ് എല്ലാ വർഷവും ഡിസമ്പർ നാലിന് ആചരിച്ചു വരുന്ന നാവിക സേനാദിനം. അതുകൊണ്ട് തന്നെ ഓരോ ഭാരതീയനും അഭിമാനിക്കാവുന്ന ദിനമാണിത്. 13 ദിവസം നീണ്ടു നിന്ന യുദ്ധത്തിൽ എന്നും ഓർക്കാവുന്ന പരാക്രമണമാണ് ഭാരതീയ നാവിക സേന അന്ന് കാഴ്ച വെച്ചത്. ഇന്ന് നമ്മുടെ നാവിക സേന എല്ലാ പ്രകാരത്തിലും ഒരുപോലെ സുശക്തമാണ്. .ആയുധ ബലത്തിലായാലും ,അംഗബലത്തിലായാലും,കഴിവിലായാലും. അതുകൊണ്ട് തന്നെ ആബാലവൃദ്ധം ഭാരതീയ ജനതയ്ക്ക് സുഖമായുറങ്ങാം..നാവികസേന കണ്ണ് ചിമ്മാതെ നമുക്കായി പരിപൂർണ്ണ കാവലുണ്ട് എന്ന വിശ്വാസത്തോടെ.
6000 kilometer സമുദ്രാതിർത്തിയുള്ള ഭാരതത്തിന്റ മൂന്നു ഭാഗവും സമുദ്രത്താൽ ചുറ്റപ്പെട്ടതാണ്. ആയതിനാൽ സുരക്ഷയുടെ നല്ലൊരു പങ്ക് നാവിക സേനയുടെ കൈകളിലാണ് അർപ്പിതമായിരിക്കുന്നത്. തുറമുഖ സംരക്ഷണം,പ്രതിരോധം,കപ്പൽ ചാനലുകളുടെ സംരക്ഷണം,കപ്പൽ ചാർട്ടുണ്ടാക്കൽ,ദിശ തെറ്റുന്ന കപ്പലുകളുടെ സംരക്ഷണം,കടൽക്കൊള്ളക്കാരിൽ നിന്നുള്ള സംരക്ഷണം,മൽസ്യ ബന്ധന ബോട്ടുകൾ,ചരക്കു കപ്പലുകൾ എന്നിവയുടെ സംരക്ഷണം എന്നിവ കൂടാതെ പ്രകൃതി ക്ഷോഭം തുടങ്ങിയ അവസരങ്ങളിൽ സഹായമെത്തിക്കൽ എന്നിവയും നാവിക സേനയിൽ അർപ്പിതമായിരിക്കുന്ന ചുമതലകളാണ്.
നമുക്ക് ചുറ്റുമുള്ള ശത്രുക്കളുടെയും തീവ്രവാദികളുടെയും കള്ളക്കടത്തുകാരുടെയും നടുവിൽ നിന്ന് ഭാരത ഭൂമിയെ സംരക്ഷിച്ചു നിർത്തുന്ന നാവിക സേനാംഗംങ്ങളെ നമുക്ക് ഈ ദിനം ഹൃദയത്തോട് ചേർക്കാം…കണ്ണെത്താത്ത ദൂരത്തോളം പരന്നുകിടക്കുന്ന സമുദ്രാതിർത്തിയിൽ ഇരമ്പിയടുക്കുന്ന തിരമാലകളെയും കൊടുങ്കാറ്റിനെയും പേമാരിയെയും വകവെക്കാതെ ഉറക്കമൊഴിച്ച് നമ്മുടെ ജീവനും ഭാരതാംബയ്ക്കും വേണ്ടി കാവലിരിക്കുന്ന ദേശസ്നേഹികളായ ഒരോ ഭാരതീയനും നമുക്ക് നൽകാം ഒരു സംപൂർണ്ണ സല്യൂട്ട്..! ഭാരതീയ നാവിക സേനയ്ക്ക് സമ്പൂർണ്ണ വിജയാശംസകൾ..നേർന്നു കൊണ്ട് കലാധ്വനി മാസിക & കലാധ്വനി ന്യൂസിന് വേണ്ടി മുൻ നാവികോദ്യോഗസ്ഥൻ കൂടിയായ സുഭാഷ് കുറുപ്.. ചീഫ് എഡിറ്റർ. .news desk kaladwani news .8921945001
വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ ലൈക്, ഷെയർ ആൻഡ് സബ്സ്ക്രൈബ് ചെയ്യണമെന്നും അഭ്യർത്ഥിക്കുന്നു.