പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് മാലി മന്ത്രി; പിന്നാലെ മാലിദ്വീപിലേക്കുള്ള അവധിക്കാലയാത്രകൾ റദ്ദാക്കി ഇന്ത്യക്കാർ:

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് മാലി മന്ത്രി; പിന്നാലെ മാലിദ്വീപിലേക്കുള്ള അവധിക്കാലയാത്രകൾ റദ്ദാക്കി ഇന്ത്യക്കാർ:

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് മാലി മന്ത്രി; പിന്നാലെ മാലിദ്വീപിലേക്കുള്ള അവധിക്കാലയാത്രകൾ റദ്ദാക്കി ഇന്ത്യക്കാർ:

ന്യൂഡൽഹി: പ്രധാനമന്ത്രിനരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് പിന്നാലെ മാലിദ്വീപ് മന്ത്രി നടത്തിയ യാത്രയ്ക്ക് യ്‌ക്കെതിരായ അധിക്ഷേപരാമർശത്തിൽ ഒറ്റക്കെട്ടായി മറുപടി കൊടുത്ത് ഇന്ത്യക്കാർ. മാലിദ്വീപിലേക്കുള്ള അവധിക്കാല യാത്ര റദ്ദാക്കിയതായി നിരവധി പേർ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചു.മാലിദ്വീപിലേക്കുള്ള 8,000-ത്തിലധികം ഹോട്ടൽ ബുക്കിംഗുകളും 2,500 വിമാന ടിക്കറ്റുകളുമാണ് ഇതിനകം റദ്ദാക്കിയതെന്നാണ് റിപ്പോർട്ടുകൾ.

‘മാലദ്വീപിനെ ബഹിഷ്‌കരിക്കുക’ എന്ന പരാമർശവുമായി നിരവധിപ്പേരാണ് മന്ത്രിയുടെ പരാമർശത്തിനെതിരെ എക്‌സ് പ്ലാറ്റ്ഫോമിലൂടെ രംഗത്തെത്തിയത്. ExploreIndianIslands എന്ന ഹാഷ്ടാഗും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ലക്ഷദ്വീപിലെ ബീച്ച് ടൂറിസം പ്രോത്സാഹിപ്പിക്കണമെന്നാവശ്യപ്പെട്ട് നിരവധി ബോളിവുഡ് താരങ്ങളും രംഗത്തെത്തിയിട്ടുണ്ട് .മാലിദ്വീപ് മന്ത്രിയുടെ പരാമർശത്തിനെതിരെ സോഷ്യൽമീഡിയയിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. എക്‌സിൽ മന്ത്രിയുടെ ട്വീറ്റിന്റെ സ്‌ക്രീൻഷോട്ടുകൾ പ്രചരിച്ചെങ്കിലും പരാമർശം വിവാദമായതിനു പിന്നാലെ നിലവിൽ ഈ ട്വീറ്റ് കാണാനില്ല.

പരാമർശത്തിനെതിരെ ഇന്ത്യക്കാരെ കൂടാതെ മാലിദ്വീപിലെ നിരവധി പേരും രംഗത്തെത്തിയിട്ടുണ്ട്. മന്ത്രിയുടെ അന്തസിന് ചേരുന്ന രീതിയിൽ പ്രവർത്തിക്കണമെന്നും ഷിയുനയുടെ പരാമർശം നിരവധിയാളുകളെ പ്രതികൂലമായി ബാധിക്കുന്നതാണെന്നുമാണ് ട്വീറ്റുകൾ.
വാൽക്കഷണം: ദേശസ്നേഹികളായ ജനങ്ങളുടെ പ്രതികരണം ഉജ്ജ്വലമായ ഒന്നാണ്.പുതിയ ഉണർവാണ്…ഈ ശക്തി എന്നുമെന്നും നിലനിൽക്കട്ടെ .ന്യൂസ് ഡെസ്ക് കലാധ്വനി ന്യൂസ്.