തിരുവനന്തപുരത്ത് ഹോട്ടലില്‍ കത്തിക്കുത്ത് ; ഒരാള്‍ മരിച്ചു:

തിരുവനന്തപുരത്ത് ഹോട്ടലില്‍ കത്തിക്കുത്ത് ; ഒരാള്‍ മരിച്ചു:

തമ്പാനൂര്‍: തിരുവനന്തപുരത്ത് ഹോട്ടലില്‍ കത്തിക്കുത്ത്.. ഒരാള്‍ മരിച്ചു. തമ്പാനൂരിലെ ബോബന്‍ പ്ലാസ ഹോട്ടലില്‍ പൂജപ്പുര സ്വദേശി ശ്രീനിവാസന്‍ ആണ് മരിച്ചത്. മുറിയിൽ ശ്രീനിവാസനൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കൾ ഗിരീഷ്, സന്തോഷ് എന്നിവരെ തമ്പാനൂർ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തിനിടെയുണ്ടായ വാക്കുതര്‍ക്കം കൊലപാതകത്തിലേക്ക് കലാശിക്കുകയായിരുന്നു.ഇന്ന് രാവിലെ ഏഴരയോടെ ഇവര്‍ ഹോട്ടലില്‍ മുറിയെടുത്തു. മദ്യപിക്കുന്നതിനിടെ വാക്കുതര്‍ക്കമുണ്ടായി. ശേഷം സുഹൃത്തുക്കള്‍ ബിയര്‍ കുപ്പി ഉപയോഗിച്ച് ശ്രീനിവാസനെ കുത്തിയെന്നു പോലീസ് പറഞ്ഞു. ശ്രീനിവസാന്‍റെ നിലവിളി കേട്ട് ഹോട്ടല്‍ ജീവനക്കാര്‍ ഓടിയെത്തുകയായിരുന്നു. തുടര്‍ന്ന് തമ്പാനൂര്‍ പൊലീസ് എത്തി സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരുന്നു. ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോകും.വാർത്ത..കടപ്പാട്.ഈസ്റ്റ് കോസ്റ്റ്.