തൃശൂർ: തൃശൂർ മലക്കപ്പാറയിൽ 21 വയസുകാരിയായ യുവതിയെ കൊലപ്പെടുത്തി കാട്ടിൽ തള്ളി. കൊച്ചി മരട് സ്വദേശി ഈവയാണ് കൊല്ലപ്പെട്ടത്. യുവതിയുടെ ആൺസുഹൃത്തായ പ്രതി സഫർ പിടിയിൽ.സംഭവം നടന്നത് കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ .
യുവതിയെ കൊന്ന് കാട്ടിൽ തള്ളിയെന്നു പ്രതി സമ്മതിച്ചു. മൃതദേഹം കണ്ടെത്താൻ കാട്ടിൽ പോലീസ് തെരച്ചിൽ നടത്തുകയാണ്. തമിഴ്നാട്- കേരള പോലീസ് സംയുക്തമായാണ് തെരച്ചിൽ നടത്തുന്നത്.അതേസമയം, കൊലപാതകി ഉപേക്ഷിച്ച കാർ പോലീസ് കണ്ടെത്തിയിട്ടുണ്ട്.