പൂച്ചയ്ക്ക് ആര് മണികെട്ടും എന്ന് ചോദിച്ച പോലായി..?
കേരളത്തിൽ ആവർത്തിക്കുന്ന പ്രകൃതി ദുരന്തങ്ങൾ എങ്ങനെ തടയാം:
ഉത്തരം രാഷ്ട്രീയവുമാണ് …ആർക്കാവും കഴിയുക?
കേരളത്തിന്റെ പ്രകൃതിയാകെ മാറിപ്പോയിരിക്കുന്നു.ഇപ്പോൾ അതിനു രൗദ്ര ഭാവമുണ്ടായിരിക്കുന്നു.അതിനു പ്രത്യേകിച്ച് തെളിവുകൾ ഒന്നും നൽകാതെയിരുന്നാൽ പോലും എല്ലാം വെള്ളിത്തിരയിലെന്ന പോലെ നമുക്ക് മുന്നിൽ തെളിഞ്ഞു വരുമെന്നതിൽ ആർക്കും ഒരു സംശയവും ഉണ്ടാകാനും വഴിയില്ല.എന്തെന്നാൽ കഴിഞ്ഞ നാല് വര്ഷങ്ങളായി ഇവിടെ ഉണ്ടായിട്ടുള്ള പ്രകൃതി ദുരന്തങ്ങളിലേക്കൊന്നു കണ്ണോടിച്ചാൽ മാത്രം മതി.
തുടർച്ചയായി ,കേരളത്തിൽ..കഴിഞ്ഞ നാല് വര്ഷങ്ങളിലുണ്ടായ കനത്ത പേമാരിയും, വെള്ളപ്പൊക്കവും,ഉരുൾപൊട്ടലും, മണ്ണിടിച്ചിലും,ഒപ്പം നൂറു കണക്കിന് പേരുടെ ജീവൻ നഷ്ടപ്പെട്ടതും,ആയിരങ്ങളുടെ… സ്വരുക്കൂട്ടിയ സ്വത്തും ,സമ്പാദ്യവും, കൂടാതെ വീടുകൾ,കൃഷിസ്ഥലങ്ങൾ,,കന്നുകാലികൾ,പിന്നെ ഇതിൽ നിന്നൊക്കെ കരകയറാനായി ജനങ്ങൾ അനുഭവിക്കുന്ന പെടാപ്പാടുകൾ,ഇവയൊക്കെ ഇന്ന് കേരളക്കരയുടെ തനതു ദുഃഖമായി മാറികഴിഞ്ഞിട്ടും മാറിമാറി വരുന്ന സർക്കാരുകൾക്കും രാഷ്ട്രീയ അധികാര മോഹികൾക്കും മാത്രം ഇതൊന്നും മനസ്സിലാകുന്നില്ലെന്നാണോ അതോ മുഖം തിരിച്ചു നിന്ന് വീണ്ടും വീണ്ടും പഠനം എന്ന പേരിൽ ജനങ്ങളെ പറ്റിക്കാനുള്ള ശ്രമമാണോ നടക്കുന്നതെന്ന തിരിച്ചറിവാണ് ജനങ്ങൾക്കുണ്ടാവേണ്ടത് .. എന്ന തിരിച്ചറിവിലേക്ക് എത്തിനിൽക്കുന്ന അവസ്ഥയിലാണിപ്പോൾ കേരളജനത മുഴുവൻ .അല്ലെങ്കിൽ പിന്നെ ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും ദുരന്തത്തിന് ഒരറുതിയുമില്ലാത്തതെന്ത്.
വികസനത്തിന്റെ പേരും പറഞ്ഞു കേരളത്തിന്റെ ഭൂപ്രകൃതിയെ നശിപ്പിക്കുന്നതിൽ ഇവിടെ ഭരിച്ച എല്ലാ സർക്കാരുകൾക്കും അതുപോലെ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും അവരുടേതായ നല്ലപങ്കുണ്ടെന്നത് തെളിയിക്കാൻ പാഴൂർപടിപ്പുര വരെ പോകണമെന്നില്ല.ഓരോ ദുരന്തങ്ങൾക്ക് ശേഷമോ…? കേന്ദ്ര സർക്കാരിൽ നിന്നും ലഭിക്കുന്ന വൻ ധന സഹായവും അതുപോലെ മനുഷ്യ സ്നേഹികളിൽ നിന്ന് കിട്ടുന്ന സഹായവുമൊക്കെ എവിടെ പോകുന്നു വെന്നതുമൊക്കെ ഇക്കഴിഞ്ഞ കാലങ്ങളിൽ നേരിട്ടനുഭവമായതാണല്ലോ.ഇത്തരമൊരവസ്ഥയിൽ പ്രകൃതിയുടെ താണ്ഡവത്തിന്റെ ശക്തി ഇനിയും കുറക്കാനാകുമെന്നു കരുതാനാവില്ല.
അതായത് തുടർച്ചയായി ആവർത്തിക്കുന്ന ഒരേ സ്വഭാവത്തിലുള്ള ദുരന്ത അനുഭവങ്ങളിൽനിന്ന് പോലും പാഠം പഠിക്കാനുള്ള ആർജ്ജവം ഇവിടെ ഒരുസർക്കാരും കാട്ടിയിട്ടില്ല എന്ന് പറഞ്ഞാൽ അതിൽ ആരും ക്ഷോഭിക്കേണ്ട കാര്യമില്ല. എന്തെന്നാൽ 2001 ലെ ഗുജറാത്ത് ഭൂകമ്പം ഉണ്ടായപ്പോൾ അവിടെയെടുത്ത ദുരന്ത നിവാരണ നടപടികളെ ഐക്യ രാഷ്ട്ര സഭ തന്നെ പ്രകീർത്തിച്ചിരുന്നു.അത് പോലെ ഓഡീഷയും ആന്ധ്രായും ഒക്കെ പാഠമാക്കിയാൽ അതിലെന്താണൊരു തെറ്റ്. അതിൽ രാഷ്ട്രീയവും കൊടിയുടെ നിറവും നോക്കരുത്. അല്ലെങ്കിൽ പാതിരാത്രിയിൽ ഇവിടെ സംഭവിച്ചത് പോലെ ഇനിയും ഡാം തുറന്നു വിടലുണ്ടായേക്കും.
അങ്ങനെ വരുമ്പോൾ ഇതൊക്കെ വിധിയാണെന്ന് കരുതാതെ. ഒരുകൂട്ടം ദേശീയ വിരുദ്ധരുടെ പല തരത്തിലുള്ള മലതുരപ്പും വെട്ടിപ്പിടിക്കലും ഒക്കെയാണ് അവസ്സാനിപ്പിക്കേണ്ടത്. കൂടാതെ കടലോരത്തും നദിയോരത്തും ഒക്കെ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ നിർമ്മിച്ച് കൂട്ടുന്ന അല്ലെങ്കിൽ അതിനു കൂട്ട് നിൽക്കുന്ന ഇന്നത്തെ സമ്പ്രദായത്തിനും കൂച്ചു വിലങ്ങിടണം എന്നും പൊതുസമൂഹം പറയുന്നു.
കേരളം ഇന്ന് ഒരു ഡിസാസ്റ്ററിന്റെ വക്കിലാണ്. അതിൽ നിന്ന് കേരളത്തെ രക്ഷിക്കണമെങ്കിൽ രാഷ്ട്രീയമായ ഐക്യം ആദ്യമുണ്ടാകണം.അവിടെ യുഡിഎഫ്,എൽ ഡി എഫ്,കെ ജെ പി ,ബി ജെ പി എന്നുള്ള വേർതിരിവ് ഉണ്ടാകാൻ പാടില്ല . പ്രീണനവും പാടില്ല.ഒരൊറ്റ ജനത എന്നുള്ളതായിരിക്കണം കാഴ്ചപ്പാട്. എന്നാൽ മാത്രമേ ഇതിനൊരു പരിഹാരമുണ്ടാവുകയുള്ളു.
വാൽക്കഷണം: കേരളത്തിന്റെ വെള്ളം ആരോ ഉപയോഗിച്ചോട്ടെ. കറണ്ടുൽപ്പാദനവും,ജലസേചനവും തമ്മിലുള്ള വടംവലിയിൽ ഡാം തുറക്കുമ്പോൾ ജനങ്ങളുടെ ജീവൻ വച്ച് പന്താടരുത് എന്ന് മാത്രം .ജനങ്ങളുടെ ജീവനാണ് പ്രധാനം.?
Chief Editor Kaladwani news and Kaladwani magazine.