ഈ സിനിമാക്കാർ ഭൂമിയിലൊന്നുമല്ലേ ജീവിക്കുന്നത്…ഇവരൊക്കെ അന്യഗ്രഹ ജീവികളാണോ …?

ഈ സിനിമാക്കാർ ഭൂമിയിലൊന്നുമല്ലേ ജീവിക്കുന്നത്…ഇവരൊക്കെ അന്യഗ്രഹ ജീവികളാണോ …?

ഈ സിനിമാക്കാർ ഭൂമിയിലൊന്നുമല്ലേ ജീവിക്കുന്നത്…ഇവരൊക്കെ അന്യഗ്രഹ ജീവികളാണോ …?

സിനിമാ പ്രഭയിൽ മുങ്ങിപ്പോയവരുടെ കാര്യം പോകട്ടെ….കൊമ്പന്റെ പിറകെ മോഴയും എന്ന പോലെയാണ് ഇപ്പോഴത്തെ ഇവരുടെ പോക്ക് എന്ന് തോന്നിയതിലാണ് ഏതാനും വരികൾ ഇവിടെ കുറിക്കുന്നത് . എന്നാൽ എല്ലാവരും ഇക്കൂട്ടത്തിൽപ്പെടുന്നുമില്ല.

ചിലരുടെയൊക്കെ മട്ടും ഭാവവും രീതികളും കാണുമ്പോൾ അങ്ങനെയാണ് പൊതുസമൂഹത്തിനു തോന്നുന്നത് .മറ്റൊന്നുമല്ല… ഇക്കഴിഞ്ഞ ദിവസം കാണാനിടയായ ഒരു വീഡിയോവിൽ ….വാഹനാപകടം സൃഷ്ട്ടിച്ചശേഷം ഒരു സീരിയൽ നടി കാർ നിറുത്താതെ പോയതും തുടർന്ന് പിന്തുടർന്ന് പിടിച്ചപ്പോൾ അവർ സെലിബ്രിറ്റിയെന്ന ഇരവാദം മുഴക്കിയതായ കാര്യങ്ങളും കശപിശയും ഒക്കെ കണ്ടതാണ്. ഇവരൊക്കെ ലഹരിയിലായിരുന്നതായുള്ള സ്ഥിരീകരിക്കാത്ത വാർത്തകളും ഇതിനിടയിൽ കേട്ടിരുന്നു. അതൊക്കെ എന്തോ ആകട്ടെ….തുടക്കക്കാർ പോലും സെലിബ്രിറ്റി ആയിരിക്കെ…എന്തെ ,സിനിമാക്കാർക്ക് കൊമ്പുണ്ടോ…അതോ സാധാരണക്കാർക്കില്ലാത്ത പ്രത്യേകാവകാശം വല്ലതുമുണ്ടോ, എന്നറിയേണ്ടേയിരിക്കുന്നു.

ഒരു വാഹനാപകടം ഉണ്ടായാൽ അത് ചെറുതോ വലുതോ ആകട്ടെ . വാഹനം നിറുത്തി അവിടെയിറങ്ങി കാര്യങ്ങൾ അന്വേഷിക്കുകയായിരുന്നു വേണ്ടത്. അത് ചെയ്യാതെ പിടിക്കപ്പെട്ടപ്പോൾ അഹംഭാവമായിരുന്നില്ലേ ഇവർ പുറത്തെടുത്തത് . മറ്റെന്തോ ഇവർക്ക് ഒളിക്കാൻ ഉണ്ടായിരുന്നിട്ടല്ലേ അവർ വാഹനം നിറുത്താതെ വിട്ടു പോയത്. സിനിമാ മാത്രമല്ല ..ഏതൊരു ജോലി അല്ലെങ്കിൽ ഏതൊരു കർമ്മം നിര്വഹിക്കുനവരും.. ഇനി അതൊരു തോട്ടിപ്പണി ആണെങ്കിൽ പോലും …ആ രംഗത്ത് അവരും താരങ്ങൾ തന്നെയാണെന്ന ഓർമ്മ കൂടിയുണ്ടാകണം.

ഇനി മറ്റൊരു സിനിമാക്കാരന്റെ കഥയിലേക്ക് വന്നാലോ..ഒരു നടന്റെ മകനെ ലഹരിമരുന്ന് കേസിൽ അറസ്റ്റ് ചെയ്തപ്പോൾ ഉണ്ടായ പുകിൽ എന്തൊക്കെയായിരുന്നു. അവർക്കൊക്കെ അത് ചെയ്യാമെന്ന രീതിയിൽ തന്നെയാണ് പലരും പ്രതികരിച്ചത് വരെയും .അത് പിടിച്ചയാൾക്കെതിരെ ഭീഷണി വേറെയും.അത് മാത്രമെങ്കിൽ പോകട്ടെ വിവരമുണ്ടെന്നു പറയുന്നവർ പോലും മറ്റൊരു ചേരിയുടെ ഭാഗത്തു നിന്ന് മത കാർഡിറക്കിയതും നാം കണ്ടതാണ്.

അതും പോരെങ്കിൽ ,ഇനി മറ്റൊരു വനിതയാകട്ടെ, സെലിബ്രിറ്റിയെന്ന പേരിൽ പ്രശസ്തി കിട്ടാനായി ലക്ഷദ്വീപിന്റെ പേരിൽ വർഗീയത പറഞ്ഞു രാജ്യത്ത് കലാപമുണ്ടാക്കാൻ ശ്രമിച്ചതും അതിനെ ഇവിടത്തെ മാധ്യമങ്ങളൊക്കെ തള്ളിക്കൊണ്ട് നടന്നതും ,പിന്നീടാ വിഷയം പരഗതി കിട്ടാതെ അണഞ്ഞതും നാം കണ്ടതാണ്.

ഇതൊക്കെ കാണുമ്പോൾ  സിനിമാ മേഖലയിൽ ആരൊക്കെയോ….എന്തൊക്കെയോ ആണ് എന്ന ചിലരുടെയെങ്കിലും ധാരണയെ ഇല്ലാതാക്കാനുള്ള എളുപ്പ വഴി ഇവരുടെയൊക്കെ സിനിമകളെ തിരസ്കരിക്കുക എന്നുള്ളതാണെന്നത് ജനങ്ങൾക്കറിയാഞ്ഞിട്ടല്ല എന്ന് കൂടി ഇവർ മനസിലാക്കേണ്ടതുണ്ട്.  സെലിബ്രിറ്റിയെന്നാൽ എന്ത് കുറ്റം കാണിച്ചാലും വിട്ടയച്ചോണം ,ആരും വായ് തുറക്കാൻ പാടില്ല എങ്ങും എഴുതി വച്ചിട്ടുമില്ല. picture courtesy to..  manoama on line, Republic tv and mirror now.