പൊലീസിനെ ആക്രമിക്കാൻ പദ്ധതിയുമായി ഭീകരർ…രണ്ട് ജെയ്ഷെ ഭീകരർ പിടിയിൽ:
ജമ്മു കശ്മീരിലെ ഷോപിയാനിൽ ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് പരിശോധന നടത്തുന്ന പൊലീസ് സംഘത്തെ ആക്രമിക്കാൻ പദ്ധതിയിട്ട രണ്ട് ജെയ്ഷെ മുഹമ്മദ് ഭീകരർ പിടിയിൽ. പൊലീസും രാഷ്ട്രീയ റൈഫിൾസും സി ആർ പി എഫും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് ഇവർ പിടിയിലായത്.
പൊലീസ് പരിശോധന സംഘത്തിന് നേർക്ക് ഭീകരർ ആക്രമണത്തിന് പദ്ധതിയിടുന്നെന്ന രഹസ്യ വിവരത്തെ തുടർന്ന് പൊലീസും സൈന്യവും സംയുക്തമായി മിന്നൽ പരിശോധന നടത്തുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്നും തന്ത്രപരമായി രക്ഷപ്പെടാൻ ശ്രമിച്ച ഭീകരരെ സൈന്യവും പൊലീസും ചേർന്ന് സമർത്ഥമായി പിടികൂടുകയായിരുന്നുവെന്ന് ഷോപിയാൻ പൊലീസ് അറിയിച്ചു.