ബിഗ് ബോസ് .. ലെ മിഥുനെതിരെ രാജ്യദ്രോഹകുറ്റത്തിന് കേസ്സെടുക്കണം:ലക്‌ഷ്യം രാജ്യവിരുദ്ധതയോ.?

ബിഗ്  ബോസ് .. ലെ മിഥുനെതിരെ  രാജ്യദ്രോഹകുറ്റത്തിന് കേസ്സെടുക്കണം:ലക്‌ഷ്യം രാജ്യവിരുദ്ധതയോ.?

ബിഗ് ബോസ് .. ലെ മിഥുനെതിരെ രാജ്യദ്രോഹകുറ്റത്തിന് കേസ്സെടുക്കണം:ലക്‌ഷ്യം രാജ്യവിരുദ്ധതയോ.?

Subhash Kurup,Ex Indian Navy.

ബിഗ് ബോസ്സെന്നെ മലയാളം ടി വി സീരിയലിലെ വീക്കിലി ടാസ്ക് പരിപാടിയിൽ അതിലെ ഒരു അഭിനേതാവായ മിഥുൻ എന്നയാൾ പറഞ്ഞത് കഥയോ.. കള്ളക്കഥയോ….? അതെന്തായാലും ഇന്ത്യയിൽ മഹനീയമായ സ്ഥാനത്തു നിലനിൽക്കുന്ന ഇന്ത്യൻ മിലിട്ടറിയെ അയാൾ അടച്ചാക്ഷേപിച്ചിരിക്കുകയാണ്…ഇന്ത്യൻ ആർമിയെക്കുറിച്ചും അതിലെ ഉദ്യോഗസ്ഥരെക്കുറിച്ചും പ്രത്യേകിച്ച് വനിതഉദ്യോഗസ്ഥകളെ താറടിക്കുന്ന വിധത്തിലുമാണ് ബിഗ് ബോസ് പരിപാടിയിൽ പറഞ്ഞത് . മാത്രവുമല്ല രാജ്യ സുരക്ഷയെകുറിച്ചും സുരക്ഷാസന്നാഹങ്ങളെക്കുറിച്ചും അഹിതമായ രീതിയിൽ ഏതു പ്രോഗ്രാമിൽ സംസാരിച്ച ആളായാലും അയാൾക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസ്സെടുക്കേണ്ടതാണ്.ഇയാൾ ആർക്കു വേണ്ടിയാണ് ഇതൊക്കെ പറഞ്ഞത് എന്നത് രാജ്യത്ത് ചർച്ചാ വിഷയമാവുകയാണ്. പ്രത്യേകിച്ച് ലക്ഷക്കണക്കിന് പേര് കാണുന്ന ഒരു പ്രോഗ്രാമിലാണ് ഇയാൾ രാജ്യത്തെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ സംസാരിച്ചത്. സൈനിക പദവി വഹിക്കുന്ന മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ഷോയില്‍ ഉണ്ടായ പരാമര്‍ശങ്ങള്‍ പരാതിയായി തന്നെ സൈന്യത്തിന് ലഭിച്ചിരുന്നു വെന്നാണ് ലഭ്യമാകുന്ന വിവരം.

ഇപ്പോൾ ഇയാൾ ഈ പ്രോഗ്രാമിൽ നിന്ന് ഊരിക്കൊണ്ടു പോകാനുള്ള ശ്രമത്തിലെന്നാണ് വാർത്ത റിപ്പോർട്ടുകളിൽ നിന്ന് അറിയാനാകുന്നത്. അത്യധികം സെക്യൂരിറ്റി സംവിധാനമുള്ള സ്ഥലത്ത് …. സനയെന്ന ഒരു വനിതാ പാരാകമാൻഡോയുടെ താമസസ്ഥലത്തേയ്ക്ക് ഇയാൾ പല തവണ പോയെന്നും അതുപോലെ എഴുന്നള്ളിച്ച മറ്റു പല കഥകളും അവിശ്വസനീയവും കള്ളങ്ങളുമാണ് ,കള്ളങ്ങളുടെ കൂമ്പാരവുമാണ്. മാത്രവുമല്ല അത്തരമൊരു വനിതാ കമാൻഡോ ഇന്നും ഇന്ത്യൻ മിലിറ്ററിയിൽ ഇല്ലെന്നു മേജർ രവിയുടെ വാക്കുകളെ ഉദ്ധരിച്ച് ഞങ്ങളും ചൂണ്ടിക്കാട്ടുകയാണു.

please subscribe the channel.

ഒരുപിടി കള്ളങ്ങൾ മാത്രം പറഞ്ഞു വെച്ച മിഥുൻ അയാളൊരു വുഷു ഇന്റർനാഷണൽ ചാമ്പ്യനെന്നാണ് പറയുന്നത്. ഇയാൾ ആരുടെയെങ്കിലും കയ്യിലെ കളിപ്പാവയായതാണോ…എന്ന സംശയത്തിലാണ് രാജ്യത്തെ ജനങ്ങളിപ്പോൾ. ഇയാൾക്കെതിരെ കേസ്സെടുത്ത് അന്വേഷണം നടത്തണമെന്നാണ് പൊതുസമൂഹം ആവശ്യപ്പെടുന്നത്.News Desk Kaladwani News .. 9037259950.