സംസ്ഥാനത്തെ വാഹനങ്ങൾക്ക് പുതിയ വേഗപരിധി ; ബൈക്കുകളുടെ പരമാവധി വേഗപരിധി 10 കിലോമീറ്റർ കുറച്ചു:

സംസ്ഥാനത്തെ വാഹനങ്ങൾക്ക്  പുതിയ വേഗപരിധി ; ബൈക്കുകളുടെ പരമാവധി വേഗപരിധി 10 കിലോമീറ്റർ കുറച്ചു:

സംസ്ഥാനത്തെ വാഹനങ്ങൾക്ക് പുതിയ വേഗപരിധി ; ബൈക്കുകളുടെ പരമാവധി വേഗപരിധി 10 കിലോമീറ്റർ കുറച്ചു:

തിരുവനന്തപുരം; സംസ്ഥാനത്തെ റോഡുകളിൽ വാഹനങ്ങൾക്ക് ഇനിമുതൽ പുതിയ വേഗപരിധി . ഗതാഗതമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗത്തിലാണ് തീരുമാനം. ദേശീയ വിജ്ഞാപനത്തിന് അനുസൃതമായിട്ടാണ് വേഗപരിധി പുതുക്കുന്നതെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു.എ.ഐ. ക്യാമറകൾ പ്രവർത്തിച്ചു തുടങ്ങിയതിനെ ത്തുടർന്നാണ് വേഗപരിധി പുനർ നിശ്ചയിക്കുവാൻ തീരുമാനിച്ചത്. 2014-ൽ നിശ്ചയിച്ച വേഗപരിധിയാണ് സംസ്ഥാനത്ത് നിലവിലുള്ളത്. ജൂലൈ 1 മുതൽ പുതിയ വേഗപരിധി നിലവിൽ വരും.

പുതുക്കിയ വേഗപരിധിയും നിലവിലുള്ള വേഗപരിധി ബ്രാക്കറ്റിലും.

ഒമ്പത് സീറ്റ് വരെയുള്ള വാഹനങ്ങൾ

6 വരി ദേശീയ പാത 110 കിലോമീറ്റർ
4 വരി ദേശീയ പാത 100 (90)
മറ്റ് ദേശീയപാത, എം.സി റോഡ്, 4 വരി സംസ്ഥാന പാത 90 (85)കിലോമീറ്റർ
മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 (80)
മറ്റു റോഡുകളിൽ 70 (70)
നഗര റോഡുകളിൽ 50 (50)
ഒമ്പത് സീറ്റിനു മുകളിലുള്ള ലൈറ്റ് -മീഡിയം ഹെവി മോട്ടോർ യാത്രാ വാഹനങ്ങൾ

6 വരി ദേശീയ പാതയിൽ 95 കിലോമീറ്റർ
4 വരി ദേശീയ പാത 90 (70)
മറ്റ് ദേശീയപാത, എം.സി. റോഡ്, 4 വരി സംസ്ഥാന പാത 85 (65)
മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 (65)
മറ്റു റോഡുകളിൽ 70 (60)നഗര റോഡുകളിൽ 50 (50)

ലൈറ്റ് മീഡിയം ഹെവി ചരക്ക് വാഹനങ്ങൾ

6 വരി, 4 വരി ദേശീയപാതകളിൽ 80 (70) കിലോമീറ്റർ
മറ്റ് ദേശീയപാതകളിലും 4 വരി സംസ്ഥാന പാതകളിലും 70 (65)
മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 65 (60)
മറ്റ് റോഡുകളിൽ 60 (60)
നഗര റോഡുകളിൽ 50 (50)

ഇരുചക്ര വാഹനങ്ങളുടെ പരമാവധി വേഗപരിധി 70 കിലോമീറ്ററിൽ നിന്നും 60 ആയി കുറയ്ക്കും. സംസ്ഥാനത്ത് റോഡപകടങ്ങളിൽ ഉൾപ്പെടുന്നതിൽ ഗണ്യഭാഗവും ഇരുചക്ര വാഹനങ്ങളായതിനാലാണ് തീരുമാനം. മുച്ചക്ര വാഹനങ്ങളുടെയും സ്‌കൂൾ ബസുകളുടെയും പരമാവധി വേഗപരിധി നിലവിലുള്ള 50 കിലോമീറ്ററായി തുടരും.News Desk Kaladwaninews  Phone ..9037259950