ബീഹാറില്‍ എന്‍ഡിഎ മുന്നേറ്റം തുടരുന്നു ; ബിജെപി മുന്നേറ്റത്തില്‍ സന്തോഷം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും:
ഡല്‍ഹി:ബിഹാറിലെ ബിജെപി മുന്നേറ്റത്തില്‍ സന്തോഷം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പാര്‍ട്ടി പ്രവര്‍ത്തകരെ അഭിനന്ദനം അറിയിച്ചതായും സംസ്ഥാന നേതൃത്വം വ്യക്തമാക്കി.
ബീഹാറില്‍ NDA സഖ്യം തെരെഞ്ഞെടുപ്പ് വിജയത്തോട് അടുത്തിരിക്കെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രി നിതീഷ് കുമാറുമായി ഫോണില്‍ സംസാരിച്ചതായി റിപ്പോര്‍ട്ട്. ബിഹാറില്‍ എന്‍ഡിഎ സഖ്യം ലീഡ് നിലയില്‍ കേവല ഭൂരിപക്ഷത്തിലേക്ക് കടന്നിരിക്കെയാണ് നിര്‍ണായക സംഭാഷണം.
അതേസമയം ബീഹാറിൽ അന്തിമ ഫലം അറിയാൻ അര്ധരാത്രിയോടടുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.