മാധ്യമ സ്വന്തന്ത്ര്യം എന്ന് പറഞ്ഞാൽ അത് നാടിനെ വെട്ടിമുറിക്കാനുള്ള ലൈസൻസ് അല്ല:

മാധ്യമ സ്വന്തന്ത്ര്യം എന്ന് പറഞ്ഞാൽ അത് നാടിനെ വെട്ടിമുറിക്കാനുള്ള ലൈസൻസ് അല്ല:

മാധ്യമ സ്വന്തന്ത്ര്യം എന്ന് പറഞ്ഞാൽ അത് നാടിനെ വെട്ടിമുറിക്കാനുള്ള ലൈസൻസ് അല്ല: jithin k jacob

കുറ്റവാളികളുടെ മതം നോക്കി വാർത്ത നൽകുന്നവരാണ് കേരളത്തിലെ ചില മുഖ്യധാര മാധ്യമങ്ങൾ എന്ന ആരോപണം പണ്ടേ ഉള്ളതാണ്.
കേരളത്തിന്‌ പുറത്തുള്ള ആൾക്കൂട്ട കൊലപാതകങ്ങൾ ഒന്നാം പേജിൽ 8 കോളം വാർത്തയായി വരും എന്ന് മാത്രമല്ല, തുടർന്നുള്ള ഒന്ന് രണ്ട് ആഴ്ച അതിന്റ ഫോളോ അപ്പ്‌ വാർത്തകളും, ചിത്രങ്ങളും ഉണ്ടാകും. സാംസ്‌കാരിക സാമൂഹിക നായകരുടെയും സിനിമക്കാരുടെയും മോങ്ങലുകൾ, രാജ്യം ലോകത്തിന് മുന്നിൽ നാണം കെട്ടു എന്നൊക്കെ പറഞ്ഞുള്ള എഡിറ്റോറിയലും ഒക്കെ തുടർന്നുള്ള ദിവസങ്ങളിൽ ഉണ്ടാകും.

അതേസമയം കേരളത്തിൽ ആൾക്കൂട്ട കൊലപാതകങ്ങൾ നടന്നാൽ അത് 10 മത്തെ പേജിൽ അപ്രധാനമായി കൊടുക്കും. പ്രതികൾ ആരാണ് എന്നത് വ്യക്തം. കേരളത്തിൽ നടക്കുന്ന ആൾകൂട്ട കൊലപാതകം കൊണ്ട് കേരളം ലോകത്തിന് മുന്നിൽ നാണം കെടില്ല കേട്ടോ..?കഴിഞ്ഞ മാസം മോഷണം ആരോപിച്ചു ഒരാളെ അതിക്രൂരമായി തല്ലിച്ചതച്ചു. ഭാഗ്യം കൊണ്ട് മാത്രം അയാൾ മരിച്ചില്ല. അതും അപ്രധാന വാർത്തയാക്കി ഒതുക്കി.

‘മധു’വിന്റെ കേസ് വന്നപ്പോൾ നമ്മൾ കണ്ടതാണ് ഇവരുടെ ആദിവാസി സ്നേഹം. ഇന്നലെ മലപ്പുറത്ത് കൊല്ലപ്പെട്ടതും ഒരു ദളിത്‌ യുവവാണ്. പക്ഷെ ദളിത്‌ സംഘടനകൾക്ക്‌ ഉൾപ്പെടെ ആർക്കും ഒരു പ്രശ്നവുമില്ല. ബുദ്ധിജീവികളും, സാംസ്‌കാരിക ചെന്നായ്ക്കളും ഒളിവിൽ പോയി. ചാനൽ ജഡ്ജിമാർക്ക് ലോകത്തിന് മുന്നിൽ ഇന്ത്യ നാണം കെടുന്നു എന്ന് പറഞ്ഞ് അലറി വിളിക്കേണ്ട. കാരണം രണ്ടാണ്, ഒന്ന് സംഭവം നടന്നത് കേരളത്തിൽ ആണ്, രണ്ടാമത്തെ കാര്യം പ്രതികൾ ഒരു പ്രത്യേക മതവിഭാഗക്കാരുമായിപ്പോയി.

ഒരു മുസ്ലിം പെൺകുട്ടി ഇന്നലെ മദ്രസയിലോ മറ്റോ ദുരൂഹ സാഹചര്യത്തിൽ മരണപെട്ടു. ഈ സംഭവം ഏതെങ്കിലും കന്യാസ്ത്രീ മഠത്തിലോ മറ്റോ ആയിരുന്നു എങ്കിൽ എന്താകുമായിരുന്നു ഇവിടെ പുകിൽ..!
6 മലയാളി മാധ്യമ പ്രവർത്തകരെ തീവ്രവാദ ബന്ധം ആരോപിച്ച് NIA ചോദ്യം ചെയ്തു എന്ന് ഈയിടെ വായിച്ചിരുന്നു.

ഇന്ത്യയെ വെട്ടിമുറിച്ച് വേറൊരു രാജ്യമാക്കാൻ ആശയ പ്രചരണം നടത്തി എന്നാരോപിക്കപ്പെടുന്ന പരിപാടിയിലും സംഘടകർ മലയാളി മാധ്യമ പ്രവർത്തകർ ആയിരുന്നു. അതിന് വിദേശ സഹായവും ലഭിച്ചിരുന്നു എന്ന് കേൾക്കുന്നു.
‘Republic of South India is not entirely unthinkable’ എന്ന തലക്കെട്ടിൽ ഇന്ത്യ വിഭജന അജണ്ട എന്ന ആരോപണം ഉള്ള ആർട്ടിക്കിൾ എഴുതിയതും ഒരു മലയാളി മാധ്യമ പ്രവർത്തകൻ ആണ്.

മണിപ്പൂരിൽ രണ്ട് വിഭാഗങ്ങൾ തമ്മിൽ സംവരണ വിഷയത്തിൽ കലാപം ഉണ്ടാക്കിയപ്പോൾ കേരളത്തിലെ ഒരു വിഭാഗം മാധ്യമങ്ങൾ അത് ക്രിസ്ത്യാനികൾക്ക് നേരെയുള്ള അക്രമമായി ചിത്രീകരിച്ചു. രണ്ട് വിഭാഗങ്ങളിലും ക്രിസ്ത്യാനികൾ ഉണ്ട്, രണ്ട് കൂട്ടരും അങ്ങോട്ടും ഇങ്ങോട്ടും പള്ളികൾ തകർത്തു എന്നത് മറച്ചു പിടിച്ചാണ് കേരളത്തിലെ ഒരു വിഭാഗം മാധ്യമങ്ങൾ വ്യാജ വാർത്ത പ്രചരിപ്പിച്ചത്.
ഡൽഹി കലാപം ആളികത്തിക്കാൻ കേരളത്തിൽ നിന്നുള്ള മാധ്യമ പ്രവർത്തകരിൽ ചിലർ ശ്രമിച്ചു എന്ന ആരോപണം പണ്ടേ ഉള്ളതാണ്.
കുനിയാൻ പറയുമ്പോൾ മുട്ടിലിഴഞ്ഞോ,… പക്ഷെ മാധ്യമ പ്രവർത്തനം ആണ് നിങ്ങൾ ചെയ്യുന്നത് എന്ന് മാത്രം പറയരുത്.

ഇവർക്ക് ഒരുകാര്യം വ്യക്തമായി അറിയാം. സാമ്പത്തികമായി ഇന്ത്യയെ തകർക്കാതെ ഇവരുടെ ലക്ഷ്യങ്ങൾ സാധിക്കില്ല എന്ന്. അതിനായി വിഘടനവാദ സ്വഭാവമുള്ള ലേഖനങ്ങളും, വാർത്തകളും സൃഷ്ടിച്ച് ജനങ്ങളെ ഇളക്കി വിട്ട് മുംബൈ, ഡൽഹി പോലുള്ള നഗരങ്ങളിൽ കലാപങ്ങൾ സൃഷ്ടിക്കാൻ പോലും ഇത്തരം ശക്തികൾ ശ്രമിച്ചേക്കാം.

പക്ഷം ചേർന്ന് വാർത്ത കൊടുക്കുന്ന, വ്യാജ വാർത്ത കൊടുക്കുന്ന, വാർത്തകൾ സൃഷ്ടിക്കുന്ന, ഇന്ത്യ വിഭജന പ്രോപഗണ്ട വാർത്തകളും, ലേഖനകളും, വിദേശ സഹായത്തോടെ അതിനുള്ള സെമിനാറുകളും സംഘടിപ്പിക്കുന്ന ഇവർക്കെതിരെ നടപടികൾ കൈക്കൊള്ളണം. ഇവർ നടത്തുന്നത് എന്തായാലും മാധ്യമ പ്രവർത്തനം അല്ല.

മാധ്യമ സ്വന്തന്ത്ര്യം എന്ന് പറഞ്ഞാൽ അത് നാടിനെ വെട്ടിമുറിക്കാനുള്ള ലൈസൻസ് അല്ല. ഒരു നാലാം തൂണുമല്ല ഇവർ, ഇവർ ഇന്ത്യയുടെ അടിസ്ഥാന ഘടനയിലും, പരമാധികാരത്തിലും മാറ്റം വരുത്താൻ തുനിഞ്ഞിറങ്ങിയ കള്ള കൂട്ടങ്ങൾ ആണ്. ഇവരെ നിയന്ത്രിച്ചില്ല എങ്കിൽ രാജ്യം കനത്ത വില നൽകേണ്ടി വരും.

courtesy..news desk kaladwani news.foor news ..9037259950