പുതിയ സിബിഐ ഡയറക്ടറായി പ്രവീൺ സൂദ് ഐപിഎസ്:

പുതിയ സിബിഐ ഡയറക്ടറായി പ്രവീൺ സൂദ് ഐപിഎസ്:

പുതിയ സിബിഐ ഡയറക്ടറായി പ്രവീൺ സൂദ് ഐപിഎസ്:

ന്യൂഡൽഹി : കർണാടക പോലീസ് മേധാവി പ്രവീൺ സൂദ് ഐപിഎസ്സിനെ ഇന്ത്യയുടെ പുതിയ സിബിഐ ഡയറക്ടറായി നിയമിച്ചു . പ്രധാനമന്ത്രി നരേന്ദ്രമോദി , സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി‌വൈ ചന്ദ്രചൂഡ്, പ്രതിപക്ഷ നേതാവ് ആധിർ രഞ്ജൻ ചൗധരി എന്നിവർ അടങ്ങിയ ഉന്നതാധികാര സമിതിയാണ് പ്രവീൺ സൂദിനെ സിബിഐ ഡയറക്ടറായി തിരഞ്ഞെടുത്തത്. 1986 ബാച്ച് ഐപിഎസ് ഓഫീസറായ പ്രവീൺ സൂദ് ഇപ്പോഴത്തെ സിബിഐ ഡയറക്ടറായ സുബോധ് ജെയ്സ്‌വാൾ സ്ഥാനമൊഴിയുന്നതോടെയാണ് ചുമതലയിലെത്തുന്നത്.2004 മുതൽ 2007 വരെ മൈസൂർ നഗരത്തിന്റെ കമ്മീഷണർ ആയിരുന്നപ്പോൾ പാക് അനുകൂല ഭീകര സംഘങ്ങളെ ഒതുക്കാൻ നിർണായക പങ്കു വഹിച്ചിരുന്ന ഓഫീസറാണ് പ്രവീൺ സൂദ് .

ഐ.ഐ.ടി ഡൽഹിയിൽ നിന്ന് ബിരുദം നേടിയതിനു ശേഷമാണ് പ്രവീൺ സൂദ് ഐപിഎസിൽ എത്തുന്നത്. പ്രെസിഡെന്റ്സ് പോലീസ് മെഡൽ ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയിട്ടുള്ള അദ്ദേഹം നിരവധി ഉന്നത സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. കേരളം. കർണ്ണാടക എന്നിവിടങ്ങളിൽ തീവ്രവാദ വേരുകൾ പടരുന്നത് മുളയിലേ നുള്ളാൻ പുതിയ സിബിഐ ഡിറക്ടർക്കു കഴിയട്ടെ എന്നാശംസിക്കുന്നു

karnataka യിൽഞങ്ങൾ വന്നാൽ അയാൾക്ക് പണികൊടുക്കൂം ; അയാൾക്കെതിരെ കേസ് വരും, അറസ്റ്റ് ചെയ്യും; എന്നൊക്കെ പറഞ്ഞു നടന്നിരുന്ന ശിവകുമാർ എം എൽ എ യ്ക്ക് ഇപ്പോൾ, അടുപ്പത്തു വെച്ച വെള്ളമാണ് എടുത്തു മാറ്റേണ്ടി വന്നതെന്നത് ആദ്യത്തെ തിരിച്ചടിയായിട്ടുണ്ട് .മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള അടിയും തൊഴിയും നടക്കുന്നതേയുള്ളു.എങ്കിലും പോക്കെങ്ങോട്ടാണെന്നത് അറിയാൻ കഴിഞ്ഞതും നന്നായിട്ടുണ്ട്.news desk kaladwani news.
.