മോദി@20 :ഒഡീഷ ചാപ്റ്റർ:
രാഷ്ട്രീയത്തിന്റെയും ദേശീയ നയത്തിന്റെയും ആദർശം …പ്രധാനമന്ത്രി നരേന്ദ്രമോദി:
അഞ്ചു പതിറ്റാണ്ടിന്റെ അഴിമതിക്കറ പുരളാത്ത പൊതുജീവിതവും,20 വർഷത്തിലേറെ നീണ്ട “സേവകൻ” ആയ ഭരണവും ,രാജ്യത്തെ വികസനത്തിന്റെ അതിവേഗ പാതയിലേക്ക് കൊണ്ട് പോകാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദൃഢനിശ്ചതയും വിശ്വസ്തതയും അതിന്റെ സാക്ഷ്യപത്രമാണ്. ഇതദ്ദേഹത്തിന് ജനങ്ങളുടെ ആദരം നേടിക്കൊടുക്കുന്നു.
ഇതു ചൂണ്ടിക്കാട്ടുന്ന പുസ്തകമായ ഒഡീഷ ചാപ്റ്റർ ഓഫ് മോദി@20 : ഡ്രീം മീറ്റ് ഡെലിവെറിയുടെ പ്രകാശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തിത്വത്തിന്റെ വിവിധ വശങ്ങളിലേക്ക് വെളിച്ചം വിതറുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ യുടെ പ്രസംഗം ഏറെ ശ്രദ്ധേയമായിരുന്നു. ഒരു വ്യക്തി തന്റെ കുടുംബം ഉപേക്ഷിച്ച് തന്റെ ജീവിതത്തിലെ ഓരോ നിമിഷവും 130 കോടി ജനങ്ങളുടെ ക്ഷേമത്തിനായി സമർപ്പിക്കുമ്പോൾ മാത്രമേ നരേന്ദ്രമോദി ആകാൻ സാധിക്കൂവെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദി കഠിനാദ്ധ്വാനിയായ ഒരു തൊഴിലാളിയെ പോലെ ജോലി ചെയ്യുന്നു.ഒരു രാഷ്ട്ര തന്ത്രജ്ഞനെപ്പോലെ രാജ്യത്തിന്റെ അഭിമാനം ഉയർത്തുന്നു. ഒരു ടീം ലീഡറെപ്പോലെ രാജ്യത്തെ മുഴുവൻ നയിക്കുന്നു. ആവേശമുള്ള രാഷ്ട്രീയക്കാരനെപ്പോലെ സചേതനമായ തീരുമാനങ്ങൾ എടുക്കുന്നു.നിര്ഭയനായ കമാൻഡറിനെപ്പോലെ രാജ്യത്തിന്റെ പ്രതിരോധ കവചം തീർക്കുന്നു.അദ്ദേഹത്തിന്റെ ചിന്തയുടെ വേഗത ഒരു വിളക്കിന്റെ ജ്വാല പോലെ മുകളിലോട്ടു ആണ്. ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറിൽ മോദി@20 : ഡ്രീം മീറ്റ് ഡെലിവെറി എന്ന പുസ്തകത്തിന്റെ പ്രകാശന വേളയിൽ ആഭ്യന്തരമന്ത്രി അമിത്ഷാ യുടെ വാക്കുകളാണിത്. പ്രധാനമന്ത്രി മോദിക്ക് ഒരുപാട് കടമ്പകൾ നേരിടേണ്ടി വന്നിരുന്നു വെങ്കിലും തന്റെ പാതയിൽനിന്നു വ്യതിചലിച്ചില്ല എന്ന വികാരത്തെയാണിത് പ്രതിഫലിപ്പിക്കുന്നതു്.
രാഷ്ട്രീയത്തിന്റെ പാഠങ്ങൾ പ്രധാനമന്ത്രി മോദി, തനിക്ക് വളരെ പവിത്രമായ ദേശീയ നയത്തിന്റെ ഭാഷയിൽ വായിച്ചു.എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനത്തിനായുള്ള അദ്ദേഹത്തിന്റെ സമീപനത്തിന് അത് അടിത്തറയായി.ഒരിക്കലും തളരാതെ ,അല്ലെങ്കിൽ അവസാനിപ്പിക്കാതെ ,അശ്രാന്ത പരിശ്രമത്തിലൂടെ മുന്നോട്ടു പോവുക,പുതിയ ലക്ഷ്യങ്ങളിലൂടെ സമൂഹത്തിന്റെ അതിരുകളോളം എത്തി വികസനത്തിന്റെ ശക്തമായ കഥയെഴുതുക.ഇതാണ് പ്രധാനമന്ത്രിയുടെ സവിശേഷമായ നേതൃത്വ ഗുണം. കാരണം അദ്ദേഹത്തിന് 130 കോടി യിലധികം പൗരൻമാരാണ് കുടുംബം.
ഈ പുസ്തകം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവിധ വശങ്ങളിലേക്ക് വെളിച്ചം വീശുന്നു.ഒരു സചേതനമായ നേതാവ് ,സല്ഭരണത്തിനായി നിലകൊള്ളുന്ന ഒരു പരിഷ്കർത്താവ്,സമൂഹത്തിന്റെ പ്രശ്നങ്ങൾ അവസാനിപ്പിക്കുന്ന ഭരണാധികാരി,ശാഖകൾ പിറക്കുന്നതിനായി വേരുകൾ ശക്തിപ്പെടുത്തുന്ന നേതാവ് ,എന്നീ നിലകളിൽ അദ്ദേഹത്തെ കാണാം. തുടർന്ന് അമിത്ഷാ പറഞ്ഞത് ഇപ്രകാരം…മോദി @20 : പ്രധാനമന്ത്രി മോദിയുടെ ബഹുമുഖ വ്യക്തിത്വത്തെ വായനക്കാർക്കു പരിചയപ്പെടുത്തുന്നു.എന്നാൽ അദ്ദേഹത്തിന്റെ വ്യക്തിത്വം ഈയൊരു പുസ്തകത്തിലും പൂർണ്ണമായും ഉൾക്കൊള്ളിക്കാനാവില്ല.പ്രധാനമന്ത്രി ഇപ്പോഴും പറയാറുണ്ടെന്നു അദ്ദേഹം പറഞ്ഞു..” ഞാൻ ഒരിക്കലും കഠിനാദ്ധ്വാനത്തിൽ തളരില്ല. എന്റെ കഠിനാദ്ധ്വാനം കാരണം പാവപ്പെട്ടവരുടെ മുഖത്ത് നിറഞ്ഞ പുഞ്ചിരി വിരിയുന്നത് വലിയ സംതൃപ്തി നൽകുന്നു.” വളരെ കാലത്തിനു ശേഷമാണ് ഈ വിധം വികാരങ്ങളുള്ള ഒരു കഠിനാധ്വാനിയെ രാജ്യത്തിന് ലഭിക്കുന്നത്.
രാജ്യത്തെ,ദളിത്,ദരിദ്ര,ആദിവാസി,പിന്നോക്ക ജനവിഭാഗങ്ങളോട് അപാരമായ ശ്രദ്ധയും കരുതലും ഉള്ള വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും ഓരോ തീരുമാനവും എടുക്കുമ്പോഴും പാവപ്പെട്ടവരുടെ ക്ഷേമത്തിനാണ് മുൻഗണന നൽകുന്നതെന്നും അമിത്ഷാ പറഞ്ഞു.
അമൃത് മഹോത്സവത്തെ ജനങ്ങളുടെ ഉത്സവമാക്കി മാറ്റിയതിലൂടെ ഇന്ന് കൊച്ചുകുട്ടികൾ വരെ ത്രിവർണ്ണ പതാകയുമായി നടക്കുന്നു…അവന്റെ മനസ്സിൽ അപ്പോൾ ഉണരുന്നതാകട്ടെ രാജ്യസ്നേഹത്തിന്റെ വികാരവും എന്ന തിരിച്ചറിവുണ്ടാകുമ്പോൾ …ഒരു നേതാവിൽ ഇത്രയും കാഴ്ചപ്പാടും നിശ്ചയ ദാർഢ്യവും ഉണ്ടാകുന്നത് അവരുടെ ജീവിതത്തിലെ അവരുടെ ഓരോ നിമിഷവും, ശരീരത്തിലെ ഓരോ കണികയും, രാജ്യത്തിന്റെ ഉന്നമനത്തിനായി മാത്രമാണ് എന്ന തിരിച്ചറിവാണ് ഏവരിലും സൃഷ്ടിക്കുന്നത്.അത്തരമൊരു സമർപ്പിതനായ നേതാവിനെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയിലൂടെ നമുക്ക് ലഭിച്ചത്.from the desk of R >Subhash Kurup,Rtd .Indian Navy, Electronic Engr, Journalist.. Publisher and chief editor of Kaladwani news and Kaladwani magazine