തെരുവ് നായ ശല്യം; അടിയന്തിര നടപടി ഉണ്ടാകണം:

തെരുവ് നായ ശല്യം; അടിയന്തിര നടപടി ഉണ്ടാകണം:

തെരുവ് നായ ശല്യം; അടിയന്തിര നടപടി ഉണ്ടാകണം:

കോഴിപ്പനി വന്നാൽ, അല്ലെങ്കിൽ പന്നിപ്പനിയുണ്ടായാൽ സർവ്വതിനേയും കൂട്ടത്തോടെ കൊന്നൊടുക്കണമെന്നു പറയുന്ന സർക്കാർ പേയ്‌ പിടിച്ച നായ്ക്കൾ ജനങ്ങളെ കൊല്ലാക്കൊല ചെയ്യുമ്പോൾ എന്തുകൊണ്ട്  അനങ്ങാപ്പാറ നയം തുടരുന്നു എന്നാണു പൊതുസമൂഹം ചോദിക്കുന്നത്.

സംസ്ഥാനത്തെ ഒരുവിധം എല്ലാ പ്രദേശങ്ങളും കേന്ദ്രീകരിച്ച് തെരുവ് നായ ശല്യം അധികരിച്ചിട്ടും സർക്കാർ ഉറക്കത്തിലാണെന്നു പറയാതെ വയ്യ. ഇതു ഇന്നും ഇന്നലെയും തുടങ്ങിയതല്ല. മാലിന്യം റോഡുകളിലും മറ്റു പൊതുസ്ഥലങ്ങളിലും മനപ്പൂർവം കൊണ്ടുതള്ളുന്ന ചിലർ ഈ നായ ശല്യം കൂട്ടാൻ സഹായകമായി നിൽക്കുന്നുണ്ടെന്നത് മറ്റൊരുകാര്യം. കൊറോണാക്കാലത്ത് പൊതുസ്ഥലങ്ങളിൽ മാലിന്യ വസ്തുക്കൾ കൊണ്ട് തള്ളാൻ പ്രയാസമായിരുന്നതിനാൽ പട്ടികളുടെ ശല്യം കുറവായിരുന്നു എന്നേയുള്ളു. മുനിസിപ്പാലിറ്റിയും പഞ്ചായത്തുകളുമൊക്കെ മാലിന്യം വീടുകളിൽ നിന്ന് എടുക്കുന്നുണ്ടെങ്കിലും ചിലർക്ക് ഇതൊക്കെ മടിയിലും വാഹനത്തിലും ഒക്കെ വച്ച് കൊണ്ട് നടന്നു അന്യന്റെ പുരയിടത്തിലോ, റോഡിലോ ഒക്കെ കൊണ്ട് തള്ളിയില്ലെങ്കിൽ ഉറക്കം വരാത്ത അവസ്ഥയാണുള്ളത്. സാമൂഹ്യ ദ്രോഹികളായ ഇവരാണ് നായ ശല്യം വർധിപ്പിക്കുന്ന പ്രധാന കാരണക്കാർ എന്ന് പറയേണ്ടി വരുന്നു.അപ്പോൾ ഇതിലേയ്ക്ക് രണ്ടു കാര്യങ്ങൾ ചൂണ്ടിക്കാണ്ടേതായുണ്ട്.

1. നായ ശല്യം കുറക്കാനുള്ള നടപടികൾക്ക് സർക്കാർ ശുഷ്ക്കാന്തി ഇല്ല എന്നതാണ് ഇതിലൂടെ വെളിവാകുന്നത്.

2 .മാലിന്യ നിർമ്മാർജനം എന്നത് ബാലികേറാമലയായിപോയതി നാലുമാണ്. രണ്ടു കാര്യങ്ങളിലുമുള്ള താഴെത്തട്ടിലെ കമ്മിഷനും കോഴയുമാണ് നായ ശല്യ വർധനക്കുള്ള പ്രധാന കാരണം.നായയ്ക്ക് വന്ധ്യം കരണം എന്ന പേരിൽ എത്ര എണ്ണം നടത്തിയിട്ടുണ്ട്. ചിലയിടങ്ങളിൽ തൊഴിലുറപ്പുകാർ 300 രൂപ മുദ്ര പത്രം വാങ്ങാനെന്ന പേരിൽ അഴിമതി നടത്തിയിരുന്ന പോലെ.

വഴി മാറിപ്പോയി. പറഞ്ഞു വന്നത് നായ ശല്യത്തെ കുറിച്ചാണ് .,പട്ടികടിയാണ്, കുഞ്ഞുകുട്ടികൾ മുതൽ വൃദ്ധർ വരെയുള്ളവർക്ക് കടിയേൽക്കുന്നു.കടിയേറ്റവരുടെ എണ്ണം ലക്ഷം കവിഞ്ഞിട്ടും സർക്കാരിന് അനക്കമില്ലാത്ത അവസ്ഥയാണ്. ഇരുപതിലധികം പേര് ഇതിനോടകം മരണപ്പെട്ടു കഴിഞ്ഞു. മരുന്നില്ല..അല്ലെങ്കിൽ ഉപയോഗപ്രദമല്ലാ..ഇങ്ങനെ ഓരോരോ കാരണങ്ങൾ പറയുന്നതല്ലാതെ ഈ പേയ്‌ പിടിച്ച ജന്തുക്കളെ കൊല്ലാൻ എന്ത് കൊണ്ട് അറച്ചു നിൽക്കുന്നു എന്നതാണ് മനസിലാകാത്തത്.പട്ടിസ്നേഹികൾ ഉണ്ടായേക്കാം. പക്ഷെ അവരൊക്കെ മണിമാളികകളിലും താഴെയിറങ്ങാതെ വാഹനങ്ങളിലും സഞ്ചരിക്കുന്നവരായതിനാൽ ഈ നായ്ക്കളെ കൊണ്ട് സാധാരണ ജനത്തിനുണ്ടാവുന്ന പ്രയാസം മനസിലായാലും ഇല്ലന്ന് നടിക്കുന്നവരാണ്.

എന്നാൽ കോഴിപ്പനി വന്നാൽ, അല്ലെങ്കിൽ പന്നിപ്പനിയുണ്ടായാൽ സർവ്വതിനേയും കൂട്ടത്തോടെ കൊന്നൊടുക്കണമെന്നു പറയുന്ന സർക്കാർ പേയ്‌ പിടിച്ച നായ്ക്കൾ ജനങ്ങളെ കൊല്ലാക്കൊല ചെയ്യുമ്പോൾ എന്തുകൊണ്ട് ഈ അനങ്ങാപ്പാറ നയം തുടരുന്നു എന്നാണു പൊതുസമൂഹം ചോദിക്കുന്നത്.  Now it seems like Dogs own Country. ..   kaladwani news