യോഗയുടെ ഉത്ഭവം ഭാരതത്തിൽ; യു എന്നിൽ യോഗ ദിനാചരണത്തിന് നേതൃത്വം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി:

യോഗയുടെ ഉത്ഭവം ഭാരതത്തിൽ; യു എന്നിൽ യോഗ ദിനാചരണത്തിന് നേതൃത്വം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി:

യോഗയുടെ ഉത്ഭവം ഭാരതത്തിൽ; യു എന്നിൽ യോഗ ദിനാചരണത്തിന് നേതൃത്വം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി:

ന്യൂയോർക്ക് : യോഗ എന്നാൽ ഒന്നിക്കുക എന്നാണ് അർത്ഥമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഴുവൻ മനുഷ്യരാശിയുടെയും സംഗമസ്ഥാനത്താണ് ഇന്ന് ഒത്തുകൂടിയിരിക്കുന്നത്. എല്ലാവരും ഇവിടെ ഒന്നിക്കുമ്പോൾ യോഗയുടെ മറ്റൊരു രൂപമാണ് കാണാൻ സാധിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് അന്താരാഷ്ട്ര യോഗാദിനാചരണവുമായി ബന്ധപ്പെട്ടു നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഎൻ ആസ്ഥാനത്ത് നടന്ന പരിപാടിയിൽ 150 ലേറെ രാജ്യങ്ങളിൽ നിന്നുളള രാഷ്ട്രതലവന്മാരും പ്രതിനിധികളും ഉദ്യോഗസ്ഥരും സെലിബ്രിറ്റികളുമാണ് പങ്കെടുത്തത് ” യോഗയുടെ ആരംഭം ഇന്ത്യയിൽ നിന്നാണ് അത് വളരെ പഴയ ഒരു പാരമ്പര്യമാണ്. പകർപ്പവകാശം, പേറ്റന്റുകൾ, റോയൽറ്റി പേയ്മെന്റുകൾ എന്നിവയിൽ നിന്നെല്ലാം യോഗ മുക്തമാണ്. ഇത് നിങ്ങളുടെ പ്രായത്തിനും ലിംഗഭേദത്തിനും ഉപരിയായി ഫിറ്റ്‌നസ് നിലനിർത്താൻ അനുയോജ്യമാണ്. യോഗ പോർട്ടബിൾ ആണ്, അത് എവിടെ വെച്ചും ചെയ്യാൻ സാധിക്കും. അത് ശരിക്കും വിശ്വവിശാലമായ ഒന്നാണ്” പ്രധാനമന്ത്രി പറഞ്ഞു.

യോഗ ഒരു ജീവിതരീതിയാണെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യത്തിനും ക്ഷേമത്തിനുമുള്ള സമീപനമാണത്. ചിന്തകളിലും പ്രവൃത്തികളിലും ശ്രദ്ധയുണ്ടാകാനുള്ള ഒരു മാർഗമാണത്. തന്നോടും മറ്റുള്ളവരോടും പ്രകൃതിയോടും ഇണങ്ങി ജീവിക്കാനുള്ള ഒരു വഴിയാണ് യോഗ എന്നും പ്രധാനമന്ത്രി പറഞ്ഞു.തുടർന്ന് ലോക രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത യോഗാദിനാചരണത്തിന് അദ്ദേഹം നേതൃത്വം നൽകി.news Desk Kaladwani News: 9037259950: