ലോക പ്രശസ്തമായ ശിവ പ്രതിമ ഇവിടെയാണ് ;ആഴിമല ശിവക്ഷേത്ര സന്നിധിയിൽ :

ലോക പ്രശസ്തമായ ശിവ പ്രതിമ ഇവിടെയാണ് ;ആഴിമല ശിവക്ഷേത്ര സന്നിധിയിൽ :

ലോക പ്രശസ്തമായ ശിവ പ്രതിമ ഇവിടെയാണ് ;ആഴിമല ശിവക്ഷേത്ര സന്നിധിയിൽ :

The history of the Aazhimala Temple dates back to the era of Mahabharata. It is believed that Aazhimala was one of the hideouts of Pandavas during their exile. According to folklore, when Panchali was thirsty, Bheema created a freshwater stream by making a hole in a rock with his knees to quench her thirst.

അല തല്ലും അലയാഴിയ്ക്ക് മീതെ തലയുയർത്തി ഗംഗാധരേശ പ്രതിമ … കേരളത്തിലെ ഏറ്റവും വലിയ വിസ്മയക്കാഴ്ചയായി ഒരു ശിവരൂപം.
പ്രകൃതി ഭംഗിയാൽ കനിഞ്ഞനുഗ്രഹിക്കപ്പെട്ട തിരുവനന്തപുരം.. വിഴിഞ്ഞത്തിനടുത്തു സ്ഥിതി ചെയ്യുന്ന ആഴിമല കടൽത്തീരത്താണ് ആ ശിവരൂപ വിസ്മയം നിലകൊള്ളുന്നത് .പിന്നിൽ ആർത്തലച്ച് ഇരമ്പിയടുക്കുന്ന കരിനീലക്കടൽ ..മുകളിൽ നീലാകാശവും. കടലിനു മീതെ തല ഉയർത്തി ഗാം ഭീര്യ ഭാവത്തിൽ അനുഗ്രഹാശിസ്സുകൾ ചൊരിഞ്ഞു വിരാജിക്കുന്നതാകട്ടെ … കേരളത്തിലെ ഏറ്റവും വലിയ ശിവരൂപം അഥവാ ഗംഗാധരേശ്വര പ്രതിമ.ഗംഗയെ ആവാഹിച്ച് ജടയിൽ ചൂടുന്ന ഭാവാദിയിലുള്ള ഗംഗാധരേശ്വരൻ… ആസനസ്ഥനായ നിലയിലുള്ള ശിവരൂപത്തിന്റെ നാല് കൈകളിലൊന്നിൽ ത്രിശൂലം മുറുകിപ്പിടിച്ചും ,മറ്റൊന്ന് ജടയിൽ ചൂടിയും,ഒരു കൈയിൽ ഉടുക്കും ,നാലാമത്തെ കൈ തുടയിൽ വിശ്രമം കൊള്ളുന്ന നിലയിലുമാണ്.പ്രതിമയിലെ ശിവ സ്വരൂപത്തിന്റെ മുഖം മേലോട്ട് ഉയർന്ന നിലയിലാണ് നിർമ്മാതാവ് പ്രകടമാക്കിയിട്ടുള്ളത് .കൂടാതെ, കഴുത്തിൽ ഭഗവാന്റെ കണ്ഠാഭരണമായ നാഗരാജാവ് വാസുകി, രുദ്രാക്ഷവും, തലയോട്ടികളുള്ള മാലകളും .. അങ്ങിനെ ,”ചടുലതയാർന്ന ഭാവത്തിലെ ഏറ്റവും മിഴിവൊത്ത ശില്പരൂപം” എന്ന വിശേഷണം നമുക്കിതിന് നൽകാം.സിമെന്റിൽ വാർത്തെടുത്ത 56 അടി പൊക്കമുള്ള കേരളത്തിലെ ഏറ്റവും വലിയ ശിവപ്രതിമയ്ക്ക് , തറ നിരപ്പിൽ നിന്ന് 78 അടി പൊക്കമാണുള്ളത്. ലോക ജന മനസ്സുകളിൽ തങ്ങി നിൽക്കുന്ന നിർമാണ വിസ്മയം..അതാണ് ആഴിമല ക്ഷേത്രത്തിൽ എത്തുന്ന ഭക്തജനങ്ങളുടെയും സഞ്ചാരികളുടെയും പഠന കുതുകികളുടെയും മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് .

ആഴിമല ശിവക്ഷേത്രത്തിനും കടൽത്തീരത്തിനും ഇടയിലുള്ള പാറക്കൂട്ടങ്ങൾക്ക് മുകളിലായാണ് ശിവപ്രതിമയുടെ സ്ഥാനം. കാലാവസ്ഥാ മാറ്റവും കാറ്റിനെയും നിരീക്ഷണം നടത്തിക്കൊണ്ടുള്ളതാണ് ഇതിന്റെ നിര്മാണമെന്നത് എടുത്തു പറയേണ്ട സംഗതിയാണ്. പൂര്ണ്ണമായും ഇതൊരു കോൺക്രീറ്റ് നിര്മിതിയാണ്. പ്രദേശവാസിയും ശില്പകലാ ബിരുദധാരിയുമായ ദേവദത്തനെന്ന ചെറുപ്പക്കാരനാണ് ഇന്ന് ലോകം വീക്ഷിക്കുന്ന… ആഴിമല ക്ഷേത്രത്തോട് ചേർന്ന് വിരാജിക്കുന്ന ,ഭക്ത മനസ്സുകൾക്ക് അനുഗ്രഹം ചൊരിയുന്ന…മിഴിവൊത്ത ശിവ പ്രതിമ യാഥാർഥ്യമാക്കിയിരി ക്കുന്നത് . അന്നത്തെ ക്ഷേത്ര മേൽശാന്തി ആയ ജ്യോതിഷ് ആണ് ശിവരൂപമെന്ന ഈ ഒരാശയം മുന്നോട്ടു വെച്ചത്.ആഴിമല ക്ഷേത്ര ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഏതാണ്ട് ആറു വർഷത്തെ കഠിനാദ്ധ്വാനത്തിന്റെയും അർപ്പണ ബോധത്തോടെയുമുള്ള പ്രവർത്തനങ്ങളുടെ പരിണിത ഫലമാണ് നമ്മളിപ്പോൾ ദർശിക്കുകയും ദർശന സായൂജ്യമടയുകയും ചെയ്തു കൊണ്ടിരിക്കുന്ന…ഗാംഭീര്യവും , ഭംഗിയും ,അഴകും ,അറിവും,കരവിരുതും …പ്രകടമാക്കുന്ന ആഴിമല ക്ഷേത്രത്തിൽ വിരാജിക്കും ഗംഗാധരേശ്വരൻ.ജീവിതത്തിലെ വലിയൊരു ദൗത്യം വിജയകരമാക്കിയതിലെ സന്തോഷത്തിലാണ് ദേവദത്തനെന്ന ശില്പി.

നാടിനും ,നാട്ടുകാർക്കും, ലോകത്തിനു തന്നെയും ദർശനസുഖം ആവോളം പകർന്നു നൽകി അനുഗ്രഹാശിസുകൾ ചൊരിയുന്ന ശിവഭഗവാന്റെ ഇരിപ്പിടത്തിനു പിന്നിലെ വിശാലമായ കടൽപ്പരപ്പും അവിടത്തെ നീലാകാശവും ഒക്കെ ജനമനസ്സുകളിൽ നിറക്കുന്നത് ശിവ ചൈതന്യത്തിന്റെ സൗകുമാര്യതയാണ് എന്ന തിരിച്ചറിവിലേക്കാണ് നാംഎത്തപ്പെടുന്നത്‌. ഒരു ഗ്രാമത്തിന്റെ വിശുദ്ധിയായി, ഒരു ദേശത്തിന്റെ കഥയായി, ഐതിഹ്യമായി, ആഴിമല ക്ഷേത്രവും ശിവപ്രതിമയും സർവ്വപ്രതാപങ്ങളോടെയും വിരാജിക്കട്ടെ..

ന്യൂസ് ഡെസ്ക് കലാധ്വനി ന്യൂസ്.