പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം ഹൈക്കോടതി റദ്ദാക്കി.

പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം ഹൈക്കോടതി റദ്ദാക്കി.

പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം ഹൈക്കോടതി റദ്ദാക്കി.

HC quashes Kerala Govt’s order to ban plastic carry bags .

കൊച്ചി : പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം ഹൈക്കോടതി റദ്ദാക്കി.ഇനി പ്ലാസ്റ്റിക് ക്യാരി ബാഗ് ഉപയോഗിക്കാം; സര്‍ക്കാര്‍ നടപടി നിയമപരമായി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി 60 ജി എസ് എമ്മിന് താഴെ ഘനമുള്ള ക്യാരി ബാഗുകള്‍ക്കുള്ള നിരോധനമാണ് ജസ്റ്റിസ് എന്‍ നഗരേഷ് റദ്ദാക്കിയത്.

പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് നിയമപരമായി അധികാരമില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് ചട്ടം അനുസരിച്ച് കേന്ദ്ര സര്‍ക്കാറിനാണ് അധികാരമുള്ളത്. പരിസ്ഥിതി സംരക്ഷണ നിയമവും കേന്ദ്രത്തിന്റെ അധികാര പരിധിയിലാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

അങ്കമാലി സ്വദേശി ഡോ. തിരുമേനി, അഡ്വ.പി എന്‍ സന്തോഷ് അടക്കമുള്ളവരുടെ ഹരജികളാണ് ഹൈക്കോടതി പരിഗണിച്ചത്. ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് വസ്തുക്കള്‍ നിരോധിച്ച കേന്ദ്ര നടപടിയുടെ ചുവടുപിടിച്ചാണ് പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയിരുന്നത്.

(ഇതിനേക്കാൾ ആരോഗ്യ പ്രശ്നമുണ്ടാക്കുന്ന പാറ്റ, പട്ടിയിറച്ചി ,അഴുകിയ മാംസം എന്നിവ വിൽക്കുന്ന ഹോട്ടലുകളെയൊക്കെയല്ലേ സർക്കാർ ആദ്യം നിരോധിക്കേണ്ടിയിരുന്നത്.) News desk kaladwani news.news can be sent on 9037259950.chief editor.