വര്‍ക്കല: വര്‍ക്കല എസ് ആര്‍ മെഡിക്കല്‍ കോളേജിന് വിദ്യാര്‍ത്ഥികളുടെ ഭാവി സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ കൂട്ടായ്മ സംഘടിപ്പിച്ചു. എം.സി.ഐ യുടെ അംഗീകാരം നഷ്ട്ടമായ സാഹചര്യത്തിലാണ് കൂട്ടായ്മ സംഘടിപ്പിച്ചത്. എസ്. ആര്‍ മെഡിക്കല്‍ കോളേജിന് എം.സി.ഐ യുടെ അംഗീകാരമില്ലാത്തതിനാല്‍ യൂണിവേഴ്‌സിറ്റി അഫിലിയേഷന്‍ റദ്ദാക്കണമെന്നും രക്ഷിതാക്കള്‍ അവശ്യപ്പെട്ടു. തിരുവനന്തപുരത്ത് നടന്ന കൂട്ടായ്മയില്‍ വിവിധ വിദ്യാര്‍ത്ഥി സംഘടന പ്രതിനിധികളും പങ്കെടുത്തു.
മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി ഭാവിയില്‍ കോളേജിന്റെ അംഗീകാരം നഷ്ട്ടപ്പെട്ടാല്‍ നിലവിലുള്ള വിദ്യാര്‍ത്ഥികളുടെ പൂര്‍ണ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനാണെന്ന ഉടമ്പടി നലനില്‍ക്കെയാണ് സര്‍ക്കാര്‍ കോളേജിലെ വിദ്യാര്‍ത്ഥികളോട് അവഗണന കാണിക്കുന്നത്. തങ്ങളുടെ ഭാവി ചോദ്യ ചിന്നമായ സാഹചര്യത്തില്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രിക്ക് പരാതി നല്‍കിയിട്ടും യാതൊരു നടപടിയുമുണ്ടായില്ലന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
ആള്‍ ഇന്ത്യ സേവ് എഡ്യൂക്കേഷന്‍ കമ്മറ്റി, വിദ്യാര്‍ത്ഥി സംഘടനയായ എ.ബി.വി.പി പ്രതിനിധികളും പരിപാടിയില്‍ പങ്കെടുത്തു. എസ് ആര്‍ കേളേജിലെ വിദ്യാര്‍ത്ഥികളുടെ സമരത്തിന് പൂര്‍ണ പിന്‍തുണ നല്‍കുന്നുവെന്ന് എ.ബി.വി.പി സംസ്ഥാന സെക്രട്ടറി മനു പ്രസാദ് പറഞ്ഞു. (കടപ്പാട്:ജനം)