തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പരസ്യ പ്രതിഷേധത്തിനിറങ്ങിയ സിനിമാതാരങ്ങളെുടെ രാജ്യസ്നേഹം അഭിനയമാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്. ബിജെപിയുടെ ജനജാഗ്രതാ സദസില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രതിഷേധത്തിനിറങ്ങിയ താരങ്ങളുടെ ദേശസ്നേഹം വെറും കാപട്യമാണെന്നും അവര്‍ക്ക് രാജ്യത്തോടുള്ള കൂറ് പോലും അഭിനയമാണെന്നും അദ്ദേഹം പറഞ്ഞു.നാട്ടില്‍ നടക്കുന്ന അക്രമമൊന്നും നിങ്ങള്‍ കാണുന്നില്ലേ എന്ന് ചോദിച്ചു.
”സാംസ്കാരിക നായകന്മാരും കലാകാരന്മാരും വാദിക്കുന്നത് ആര്‍ക്കുവേണ്ടിയാണ്. നാട്ടില്‍ അഴിച്ചുവിടുന്ന പച്ചക്കള്ളം നിമിത്തം ജനങ്ങള്‍ ദുരിതവും ദുരന്തവും പേറുന്നത് നിങ്ങള്‍ കാണുന്നില്ലേ?-അദ്ദേഹം ചോദിച്ചു.