‘മനുഷ്യ രാശിയ്ക്ക് പ്രചോദനമേകിയ ജീവിതമാണ് യേശു ക്രിസ്തുവിന്റേത്, ക്രിസ്തു കാണിച്ച പാതയിലൂടെ സഞ്ചരിച്ച് ദയയും സമത്വവും നിറഞ്ഞ ഒരു സമൂഹം സൃഷ്ടിക്കാൻ നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം’, പൗരന്മാര്‍ക്ക് ക്രിസ്തുമസ് ആശംസകള്‍ അറിയിച്ച് രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും

ഡല്‍ഹി: രാജ്യത്തെ പൗരന്മാര്‍ക്ക് ക്രിസ്തുമസ് ആശംസകള്‍ അറിയിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും ക്രിസ്തുമസ് ആശംസകള്‍ അറിയിക്കുന്നു. യേശു ക്രിസ്തുവിന്റെ ജനനത്തെ നാം ആഘോഷിക്കുന്നു. സ്‌നേഹം, സൗഹൃദം, അനുകമ്പ എന്നീ സന്ദേശങ്ങള്‍ പിന്തുടരാന്‍ മനുഷ്യ രാശിയ്ക്ക് പ്രചോദനമേകിയ ജീവിതമാണ് യേശു ക്രിസ്തുവിന്റേത്. യേശു ക്രിസ്തു കാണിച്ച പാതയിലൂടെ സഞ്ചരിച്ച് ദയയും സമത്വവും നിറഞ്ഞതുമായ ഒരു സമൂഹം സൃഷ്ടിക്കാനായി നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും ജനങ്ങള്‍ക്ക് ക്രിസ്തുമസ് ആശംസകള്‍ അറിയിച്ചു. ഭൂമിയില്‍ മനുഷ്യത്വം വീണ്ടെടുക്കാനായി ഭുമിയില്‍ ജനിച്ച ദൈവപുത്രനാണ് യേശു ക്രിസ്തു. അദ്ദേഹത്തിന്റെ കഥ സത്യത്തിന്റേയും സ്‌നേഹത്തിന്റേയും പ്രത്യാശയുടേതുമാണ്. ഈ ക്രിസ്തുമസ് എല്ലാവര്‍ക്കും സന്തോഷം പകരട്ടെ എന്നാശംസിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.