കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഫലപ്രദമെന്ന് മുഖ്യമന്ത്രി:

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഫലപ്രദമെന്ന്  മുഖ്യമന്ത്രി:

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഫലപ്രദമെന്ന് മുഖ്യമന്ത്രി:

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഫലപ്രദമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങി നടക്കുന്നത് കുറയുന്ന സാഹചര്യമാണ് കാണാന്‍ സാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ചിലയിടങ്ങളില്‍ പൊലീസ് അതിരുവിടുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം സന്ദര്‍ഭങ്ങള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.