‘പ്രവാസികളെ മടക്കിക്കൊണ്ട് വരാൻ കേന്ദ്രസർക്കാരിനോട് നിർദ്ദേശിക്കാൻ ആവില്ല‘; സുപ്രീം കോടതി:
ഡൽഹി: പ്രവാസികളെ നാട്ടിലേക്ക് മടക്കി കൊണ്ടു വരാൻ തത്കാലം കേന്ദ്രസർക്കാരിനോട് നിർദ്ദേശിക്കാൻ ആവില്ലെന്ന് സുപ്രീം കോടതി. ഗള്‍ഫ് ഉള്‍പ്പടെയുള്ള വിദേശരാജ്യങ്ങളില്‍നിന്ന് ഇന്ത്യക്കാരെ മടക്കിക്കൊണ്ടു വരാനുള്ള നിര്‍ദേശം ഈ ഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാരിന് നല്കാന് കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. യാത്രാവിലക്ക് നീക്കി സര്‍ക്കാരിന്റെ കോവിഡ് വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.എം.കെ. രാഘവന് എം.പിയും പ്രവാസി ലീഗല്‍ സെല്‍ എന്ന സംഘടനയുമാണ് ഗള്‍ഫിലെ പ്രവാസികളെ ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടു വരണം എന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്.
ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അദ്ധ്യക്ഷനായ ബെഞ്ചായിരുന്നു ഹർജി പരിഗണിച്ചത്.