‘ജനറൽ ബിപിൻ റാവത്തിന്റെ വിയോഗം ആഗോള സൈനിക രംഗത്തിന് തീരാനഷ്ടമെന്നു മാലിദ്വീപ് സേനാ മേധാവി:
ജനറൽ ബിപിൻ റാവത്തിന്റെ വിയോഗം ആഗോള സൈനിക രംഗത്ത് തീരാനഷ്ടമെന്ന് മാലിദ്വീപ് സേനാ മേധാവി അബ്ദുള്ള ഷമാൽ. തനിക്ക് ഉറ്റ സുഹൃത്തും വഴികാട്ടിയുമായിരുന്നു റാവത്ത്. വിവിധ പരിശീലനങ്ങളിൽ തങ്ങൾ ഒരുമിച്ചായിരുന്നു. അന്താരാഷ്‌ട്ര ദൗത്യങ്ങളിലെ സഹപ്രവർത്തനും ഉറ്റസുഹൃത്തുമായിരുന്നു അദ്ദേഹം. മാലിദ്വീപിലെ സൈനിക നിരയ്‌ക്ക് കരുത്ത് കൂട്ടുന്ന കാര്യത്തിൽ കൃത്യമായ മാർഗ്ഗനിർദേശങ്ങൾ ജനറൽ റാവത്ത് നൽകിയിരുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തു.
ജനറൽ ബിപിൻ റാവത്തിന്റേയും ഭാര്യ മധുലിക റാവത്തിന്റേയും മറ്റ് 11 സൈനിക ഉദ്യോഗസ്ഥരുടേയും അപകടമരണ വാർത്ത കേട്ടത് വലിയ ഞെട്ടലോടെയാണ്. ഇത് മാലിദ്വീപിന്റെ കൂടി നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.