സിനിമാ താരങ്ങളെയും വെല്ലുന്ന കാരവൻ യാത്ര:ആർക്കെന്ത് പ്രയോജനമെന്നു പൊതുസമൂഹം:
അഴിമതിയും കുടുംബ വാഴ്ചയും ഇല്ലാതായാൽ തന്നെ രാജ്യം നന്നാകും.
“കാരവാനിൽ രാജ്യം ചുറ്റിക്കോ..ഗാന്ധിജിയെ നാറ്റിക്കരുത് ” എന്ന ഒരു സോഷ്യൽ മീഡിയ പോസ്റ്റാണ് ഇതിനാധാരമാകുന്നത്.ഗാന്ധിജി ഉപ്പു സത്യാഗ്രഹത്തിൽ പങ്കെടുക്കാൻ മുഴുദൂരവും നടന്നാണെത്തിയത്.പക്ഷെ ഇവിടെ നമ്മുടെ ആധുനിക ഗാന്ധി അങ്ങനെയല്ല.വൻ സുരക്ഷാ കവചത്തിന് കീഴിൽ , AC റൂമിൽ ഉറക്കം ..ഇങ്ങനെ ഒരു യാത്ര എന്തിനെന്നാണ് പൊതുസമൂഹത്തിൽ നിന്നുയരുന്ന ചോദ്യം?
.പോരെങ്കിൽ പുത്തരിയിലേ കല്ലുകടിച്ചിരിക്കുന്നു … പാസ്റ്ററുമായുള്ള കൂടിക്കാഴ്ച്ച .
പൊതുസമൂഹത്തിന്റെ ചോദ്യം അർത്ഥവത്താണ്.എന്തെന്നാൽ അഴിമതിയും കുടുംബ വാഴ്ചയും ഇല്ലാതായാൽ തന്നെ രാജ്യം നന്നാകും, ഒന്നാകും: ഇപ്പോഴുള്ള ഇന്ത്യ പോലെ: എന്താ ശരിയല്ലേ. 75 വര്ഷം മുമ്പുള്ള ഇന്ത്യയല്ലല്ലോ ഇപ്പോൾ. അക്കാലഘട്ടത്തിൽ അഴിമതിയിലൂടെയും കടുംബവാഴ്ചയിലൂടെയും വിഭജിച്ചു ഭരിച്ച് രാജ്യത്തെ അടിമത്തത്തിന്റെ ചങ്ങലകളിൽ മുറുക്കിയ അനുഭവമല്ലേ ഉണ്ടായത്. എന്നിട്ട് അധികാരം നഷ്ടപ്പെട്ടപ്പോൾ,… ഇനി അധികാരം കിട്ടാനും ഇടയില്ല എന്ന തിരിച്ചറിവിൽ കീരിയേയും പാമ്പിനെയും,പഴുതാരയെയും ഒക്കെ കൂട്ടുപിടിച്ച് സുഖ യാത്ര നടത്തി രാജ്യത്തെ ഒന്നാക്കാമെന്ന വ്യാമോഹം കൊള്ളാം. പൊതുസമൂഹത്തിനു ഒരു സംശയമേ ഉള്ളു….ഒന്നാക്കാനാണൊ അതോ ശിഥിലീകരിക്കാനാണോ ..? കാരണം കൂട്ടുപിടിച്ചിരിക്കുന്നതിൽ ഏറെയും രാജ്യവിരുദ്ധരാണെന്നത് തന്നെ.പോരെങ്കിൽ പുത്തരിയിലേ കല്ലുകടിച്ചിരിക്കുന്നു … പാസ്റ്ററുമായുള്ള കൂടിക്കാഴ്ച്ച തന്നെ..
kaladwaninews.(head line photo.. courtesy..janasatha.)