യുഎൻ ആസ്ഥാനത്ത് പ്രധാനമന്ത്രി നയിക്കുന്ന യോഗാ ദിനാചരണം; 180 ലേറെ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും:
Prime Minister Modi to lead Yoga Session for the 1st time at UN…
ന്യൂഡൽഹി: ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ നടക്കുന്ന യോഗാ ദിന പരിപാടിയിൽ 180ലധികം രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കും. 20ാം തിയതിയാണ് പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനം ആരംഭിക്കുന്നത്.21ാം തിയതി ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് നടക്കുന്ന അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന് പ്രധാനമന്ത്രി നേതൃത്വം നൽകും യോഗാ ദിനത്തോടനുബന്ധിച്ച് വലിയ ആഘോഷപരിപാടികളാണ് യുഎൻ ആസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. നയതന്ത്രജ്ഞർ, സാംസ്കാരിക രംഗത്തെ പ്രമുഖർ, അക്കാദമിക് വിദഗ്ധർ, സംരംഭകർ ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധി പ്രമുഖരും ചടങ്ങിന്റെ ഭാഗമാകും.
അന്താരാഷ്ട്ര യോഗദിനം വാർഷിക അനുസ്മരണമായി ആചരിക്കണമെന്നു യു എൻ ജനറൽ അസംബ്ലി വേദിയിൽ നിന്ന് ആദ്യമായി നിർദേശിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. news desk kaladwani news ..9037259950