2024 : തിരഞ്ഞെടുപ്പ് കഴിയും വരെ ഇന്ത്യയെ ഇകഴ്ത്തുന്ന എന്തും സംഭവിക്കാം;

2024 : തിരഞ്ഞെടുപ്പ് കഴിയും വരെ ഇന്ത്യയെ ഇകഴ്ത്തുന്ന എന്തും സംഭവിക്കാം;

2024 : തിരഞ്ഞെടുപ്പ് കഴിയും വരെ ഇന്ത്യയെ ഇകഴ്ത്തുന്ന എന്തും സംഭവിക്കാം:

നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടുകളിലും രാജ്യ ചിന്തയിലും ഉണ്ടായ മാറ്റം എത്തി നിൽക്കുന്നത് രാജ്യത്തിന്റെ നാനാ മുഖമായ വികസനകുതിപ്പിലും, ലോകരാജ്യങ്ങൾക്കു മുന്നിൽ എല്ലാ മേഖലകളിലും ഇന്ത്യയുടെ തിളക്കവുമാണ് നിത്യേന ഉയർന്നുകൊണ്ടിരിക്കുന്നത്. എന്തെന്നാൽ കഴിഞ്ഞ പത്ത് വർഷങ്ങൾക്കു മുൻപ് വരെ അതായത് കോൺഗസ് സർക്കാരിന്റെ കാലത്ത് അപ്രാപ്യമെന്നോ അല്ലെങ്കിൽ അക്കാലത്ത് രാജ്യം അഴിമതി യുടെ ചെളിക്കുണ്ടിൽ മുങ്ങിപ്പോയത് കൊണ്ടോ കാര്യമായ വികസനപ്രവർത്തനങ്ങളൊന്നും ഉണ്ടായിറ്റില്ലെന്നത് മനസിലാക്കാൻ ഇവിടെ പ്രത്യേകിച്ചൊന്നും എഴുതേണ്ട കാര്യമില്ല. ഓരോ സംസ്ഥാനങ്ങളിലെയും അടിസ്ഥാന വികസനങ്ങളെകുറിച്ചറിയാൻ അവിടത്തെ റോഡുകളും റെയിൽവേ സ്റ്റേഷനുകളും എയർ പോര്ടുകളും നോക്കിയാൽ മതി. പണ്ടൊക്കെ കല്ലിടൽ ചടങ്ങുകൾ മാത്രം നടന്നിരുന്നിടത്ത് ഇപ്പോൾ ഓരോ പധ്ധതികളും നമ്മുടെ കണ്മുന്നിൽ തന്നെ പണി തീർന്നതിന്റെ ഉത്‌ഘാടനവും നടന്നു കാണുന്നത് മോദിയുടെ സദ്ഭരണത്തിന്റെ മികവായിട്ടാണ് ജനങ്ങൾ കണക്കാക്കുന്നത്. നരേന്ദ്ര മോദിയുടെ കാഴ്ച്ചപ്പാടിലൂടെ രാജ്യം കൈവരിച്ച പുരോഗതിയും,അന്താരാഷ്‌ട്ര രംഗത്ത് ഇന്ത്യ ഒന്നാം സ്ഥാനമലങ്കരിക്കുന്നതും ഇന്ത്യയിലുള്ള പലർക്കും, രാജ്യവിരുദ്ധത മാത്രം ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്കും, അതുപോലെ ശത്രു രാജ്യങ്ങളെ കൂട്ടുപിടിച്ചിട്ടാണെങ്കിൽ പോലും ഏതുവിധേനയും അധികാരം മോദിയിൽ നിന്ന് പിടിച്ചെടുക്കുമെന്നു വിദേശ രാജ്യങ്ങളിൽ വരെ പോയി ഓടിനടന്നു വീമ്പിളക്കുന്നവരും ഉള്ള ഇന്ത്യയിൽ അതുകൊണ്ടു തന്നെ 2024 തിരഞ്ഞെടുപ്പ് കഴിയും വരെ ഇവിടെ എന്തും സംഭവിക്കാം എന്ന രീതിയിലാണ് അണിയറ പ്രവർത്തനങ്ങളെന്നെതിൽ ജനങ്ങൾ സംശയഗ്രസ്തരാണ്.

ഒരു പക്ഷെ അതിന്റെ ഒരു നേർക്കാഴ്ച്ചയല്ലേ ഒഡിഷ തീവണ്ടി അപകടം എന്ന് വരെ സംശയിക്കേണ്ടിരിക്കുന്നു. CAA സമരവും, കർഷക സമരവും,… എന്തിനു ഗുസ്തി താരങ്ങൾക്ക് വേണ്ടി നടത്തിയ സമരത്തിലും ഒക്കെ ഉണ്ടായത് സദുദ്ദേശമായിരുന്നില്ല എന്നത് ഒരു വിധമുള്ള ഇന്ത്യൻ ജനതയ്ക്ക് പകൽ പോലെ വ്യക്തമായ കാര്യവുമാണ്.ആ നിലയിലുള്ള എന്ത് ദുഷ്പ്രവർത്തിയും ഉണ്ടാക്കി ഇന്ത്യയെ ഇകഴ്ത്താനും അതുവഴി മോദിയെ അധികാരത്തിൽ നിന്ന് താഴെയിറക്കാനുമുള്ള ഉള്ള ശ്രമം പതിന്മടങ്ങു ശക്തിയോടെ ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.അത് കൊണ്ടാണല്ലോ കണ്ണെടുത്താൽ കണ്ട് കൂടാത്ത പ്രതിപക്ഷ രാഷ്ട്രീയപാർട്ടികൾ എല്ലാം കൂടി ചേർന്നുള്ള മഹാ- കെട്ട- ബന്ധൻ തട്ടിക്കൂട്ടാനുള്ള ശ്രമത്തിൽ കയ്യും മെയ്യും മറന്നു ഓടിനടക്കുന്നത്.

 

മാത്രവുമല്ല വിദേശത്തെത്തുമ്പോൾ ആധിയും ബാധയും ബാധിച്ച പോലെ പെരുമാറുന്ന, അല്ലെങ്കിൽ രാജ്യത്തെ കുറ്റം പറയാൻ വേണ്ടി മാത്രം വായ് തുറക്കുന്ന രാഷ്ട്രീയ നേതാക്കൾ ഉള്ള ഈ നാട്ടിൽ കേന്ദ്ര സർക്കാർ കുറെക്കൂടി ജാഗ്രത പുലർത്തേണ്ടതുണ്ട് എന്ന് കൂടിയുള്ള അഭിപ്രായവും ജനങ്ങളിൽ നിന്നുയരുന്നുണ്ട്. പ്രത്യേകിച്ച് തമിഴ് നാട്ടിൽ കേന്ദ്ര ആഭ്യന്തര മന്ത്രി എത്തിയപ്പോൾ ഉണ്ടായ സുരക്ഷാ വീഴ്ച്ച എന്താണ് ചൂണ്ടിക്കാട്ടുന്നത്. തീവ്ര ഇസ്‌ലാമിസ്റ്റുകളോടും തീവ്രവാദികളോടുമുള്ള സമീപനത്തിൽ കേരളം പുലർത്തി വരുന്ന നിസംഗത കൊച്ചു കുട്ടികൾക്ക് വരെ അറിയാവുന്ന കാര്യമാണ്. ലോകരാജ്യങ്ങൾ വരെ ഇന്ത്യയുടെ സമൂലമായ മുന്നേറ്റത്തിൽ പ്രകീർത്തിക്കുമ്പോൾ രാജ്യ വിരുദ്ധതയുമായുള്ള പ്രതിപക്ഷ നിലപാടിനോട് രാജ്യസ്നേഹമുള്ള ആർക്കും യോജിക്കാനാവില്ല..

അതുകൊണ്ടാണ് ഇവിടെ തിരഞ്ഞെടുപ്പ് കഴിയും വരെ ഇന്ത്യയിൽ വലിയ ദുരന്തങ്ങൾ, അതിർത്തിയിലെ ആക്രമണങ്ങൾ, ട്രെയിൻ അപകടങ്ങൾ, അവശ്യവസ്തുക്കളുടെ ക്ഷാമം , കർഷക സമരങ്ങൾ എന്നിങ്ങനെ…തിരഞ്ഞെടുപ്പിൽ ജയിക്കുവാൻ വേണ്ടി ലോക രാഷ്ട്രങ്ങളുടെ മുന്നിൽ ഇന്ത്യയെ താഴ്ത്തി കെട്ടുന്ന ചിലരുടെയും, ചൈന പ്രേമികളുടെയും, കള്ളപ്പണക്കാരുടെയും ആയുധ കച്ചവടക്കാരുടെയും, തീവ്രവാദികളുടെയും,ലഹരി മാഫിയകളുടെയും,സ്വർണ്ണ ക്കടത്തുകാരു ടെയും,കുഴൽപ്പണക്കാരുടെയും കൂട്ടുകെട്ട് സംഘം എപ്പോഴും ഇതിനു പിന്നിൽ ഉണ്ടായിരിക്കും എന്നത് തർക്ക മറ്റ സംഗതിയായിരിക്കെ എല്ലാ രാജ്യസ്നേഹികളും രാഷ്ട്രീയത്തിന് അതീതമായി രാജ്യത്തിന് ഒപ്പം നിൽക്കേണ്ട സമയമാണിത് . അതുകൊണ്ട് തന്നെ രാജ്യത്തിന് എതിരെയുള്ള ഏതൊരു മാഫിയ സംഘത്തിൻ്റെയും പ്രവർത്തികൾക്ക് കൂട്ട് നിൽക്കരുതെന്നും അഭ്യർത്ഥിക്കുന്നു.ഒരു മുൻ നാവിക ഉദ്യോഗസ്ഥൻ കൂടിയാണ് ലേഖകൻ…ന്യൂസ് ഡെസ്ക് കലാധ്വനി ന്യൂസ് …9037259950;