ഇത് പാഴ്ചിലവിനെ ഒഴിവാക്കിയ നടപടി:
ശ്രീനഗർ : പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ കാശ്മീരി വിഘടന വാദികൾക്കും ആക്ടിവിസ്റ്റുകൾക്കും ഏർപ്പെടുത്തിയിരുന്ന സുരക്ഷാ പിൻവലിച്ചു. 18 വിഘടന വാദികളുടെയും രാഷ്ട്രീയക്കാരും ആക്ടിവിസ്റ്റുകളുമായ 155 പേർക്കും നൽകിയിരുന്ന സർക്കാർ സുരക്ഷയാണ് ഇപ്പോൾ പിൻവലിച്ചത്. ജമ്മു കശ്മീർ ചീഫ് സെക്രട്ടറി ബി വി ആർ സുബ്രമണ്യം അധ്യക്ഷത വഹിച്ച യോഗത്തിലാണ് തീരുമാനം ഉണ്ടായത്. ഇവർക്ക് സുരക്ഷ നൽകുന്നത് രാജ്യത്തിന് പാഴ്ചിലവാണെന്നും യോഗം വിലയിരുത്തി. മാത്രവും അല്ല ഇതിലൂടെ 1000 പോലീസ് ഉദ്യോഗസ്ഥരുടെ സേവനം അധികം ലഭിക്കുന്നതോടൊപ്പം നൂറോളം പോലീസ് വാഹനങ്ങളുടെ സേവനം പെട്രോളിങ്ങിന് ലഭിക്കുന്ന അവസ്ഥയും ഉണ്ടാകും.