ഹൈദരാബാദ്: ഐപിഎൽ ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസ് വീണ്ടും ചാമ്പ്യൻമാർ. ഫൈനലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ 1 റൺസിന് തകർത്താണ് മുംബൈ കിരീടം ചൂടിയത്.
വിജയലക്ഷ്യം 150 റൺസ് . ചെന്നൈ സൂപ്പർ കിംഗ്സിന് 20 ഓവറിൽ 148 റൺസെടുക്കാനെ സാധിച്ചുള്ളൂ. 59 പന്തിൽ 80 റൺസ് നേടിയ ഷെയ്ൻ വാട്ട്സൺ മാത്രമാണ് ചെന്നൈ നിരയിൽ മികച്ച പ്രകടനം പുറത്തെടുത്തത്.
ആദ്യം ബാറ്റ് ചെയ്ത മുംബൈ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 149റൺസ് എടുത്തത്. ടോസ് നേടിയ മുംബൈ നായകൻ രോഹിത് ശർമ്മ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. രോഹിത്തിന്റെ തീരുമാനം ശരിവെക്കുന്നതായിരുന്നു മുംബൈയുടെ തുടക്കം.