അതിർത്തികൾ അടച്ച കർണാടക സർക്കാർ നടപടിക്കെതിരെ രാജ്മോഹൻ ഉണ്ണിത്താൻ സുപ്രീംകോടതിയിൽ:
നേതാക്കൾ കോടതിയിൽ പോകുന്നു.. അണികളാകട്ടെ അന്യസംസ്ഥാന തൊഴിലാളികളെ അവരുടെ നാട്ടിലോട്ട് ഓടിച്ച് രാജ്യത്ത് കൊറോണ പടർത്താനും ശ്രമിക്കുന്നു. വിരോധാഭാസമല്ലേ ഇതെന്ന് പൊതുസമൂഹം:
കേരളവുമായി ബന്ധിപ്പിക്കുന്ന അതിർത്തികൾ ലോക്ഡൗണിൽ അടച്ച കർണാടകസർക്കാർ നടപടിക്കെതിരെ കോൺഗ്രസ് എം.പി രാജ്മോഹൻ ഉണ്ണിത്താൻ സുപ്രീംകോടതിയെ സമീപിച്ചു. അതിർത്തി റോഡുകൾ, കർണാടക സർക്കാർ കോവിഡ് മുൻകരുതൽ പേരിൽ അടച്ചുപൂട്ടിയിരുന്നു. ഇതിനെതിരെയാണ് ഉണ്ണിത്താൻ സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്.കർണാടക സർക്കാരിന്റെ ഈ നടപടി മൂലം കേരളത്തിലേക്കുള്ള അവശ്യവസ്തുക്കളുടെ വിതരണം നിലച്ചിരിക്കുകയാണെന്നും കാസർകോട് ജില്ലയിലെ ജനങ്ങൾക്ക് ആശുപത്രി ഉൾപ്പെടെ കർണാടകത്തിലെ പല സൗകര്യങ്ങളും ഉപയോഗപ്പെടുത്തുന്നതിന് തടസ്സം ഉണ്ടാകുന്നുവെന്നും കാണിച്ചാണ് ഹർജി.
പക്ഷെ ഇവിടെ എന്താണ് നടക്കുന്നത്…നേതാക്കൾ കോടതിയിൽ പോകുന്നു.. അണികളാകട്ടെ അന്യസംസ്ഥാന തൊഴിലാളികളെ അവരുടെ നാട്ടിലോട്ട് ഓടിച്ച് രാജ്യത്ത് കൊറോണ പടർത്താനും ശ്രമിക്കുന്നു. വിരോധാഭാസമല്ലേ ഇതെന്ന് പൊതുസമൂഹം ചോദിക്കുമ്പോൾ വ്യാജ സന്ദേശം നൽകി സമരാന്തരീക്ഷം സൃഷ്ടിച്ച് രാജ്യത്ത് കലാപമുണ്ടാക്കാനും ലോക്ക് ഡൗണിനെ പരാജയപ്പെടുത്താനും ശ്രമിച്ച രണ്ട് കോൺഗ്രസ് പ്രവർത്തർ അറസ്റിലായിരിക്കുകയാണ്. കോട്ടയം ,പായിപ്പാട് ഇന്നലെ നടന്ന പ്രതിഷേധ സമരം ആസൂത്രിതമെന്ന് മുഖ്യമന്ത്രി തന്നെയും ഇപ്പോൾ പറഞ്ഞിരിക്കുന്നു.