ഇന്ത്യയിൽ ശരിയത്ത് നിയമം നടപ്പിലാക്കാം എന്ന് രാഹുൽ ഗാന്ധി സ്വപ്നം കാണേണ്ട; വ്യക്തമാക്കി അമിത് ഷാ:

ഇന്ത്യയിൽ  ശരിയത്ത് നിയമം നടപ്പിലാക്കാം എന്ന് രാഹുൽ ഗാന്ധി സ്വപ്നം കാണേണ്ട; വ്യക്തമാക്കി അമിത് ഷാ:

ഇന്ത്യയിൽ ശരിയത്ത് നിയമം നടപ്പിലാക്കാം എന്ന് രാഹുൽ ഗാന്ധി സ്വപ്നം കാണേണ്ട; വ്യക്തമാക്കി അമിത് ഷാ:

ന്യൂഡൽഹി:ഓരോ മതക്കാർക്കും വ്യത്യസ്തമായ നിയമങ്ങൾ എന്ന വ്യക്തി നിയമത്തിൽ അധിഷ്ഠിതമായ വ്യവസ്ഥ മുന്നോട്ട് കൊണ്ട് പോകും എന്ന കോൺഗ്രസ് പ്രകടന പത്രികയെ നിശിതമായി വിമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ശരിയത്ത് നിയമം ഇവിടെ നടപ്പിലാക്കാം എന്ന് വിചാരിക്കുന്നുണ്ടെങ്കിൽ അത് നടക്കില്ല… എന്ന് രാഹുൽ മനസിലാക്കണം എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി.

കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയതിന് ശേഷം, ജനങ്ങൾക്ക് ഭാരതീയ ജനതാപാർട്ടിയോടുള്ള ചായ്‌വ് വീണ്ടും വർദ്ധിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.വ്യക്തി നിയമം രാജ്യത്തെ വിഭജനത്തിലേക്ക് കൊണ്ട് പോകുമെന്നും അതിനെ പിന്തുണക്കുകയാണ് കോൺഗ്രസ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നമ്മുടെ ഭരണഘടന മതേതരമാണ്, അത് കൊണ്ട് തന്നെ മതത്തിൻ്റെ അടിസ്ഥാനത്തിൽ രാജ്യത്തെ നിയമങ്ങൾ രൂപീകരിക്കാനാവില്ലെന്നും അമിത് ഷാ പറഞ്ഞു. ഞങ്ങൾ മുത്തലാഖ് ഒഴിവാക്കി ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിന് തുടക്കമിട്ടു , ഞങ്ങൾ അത് മുന്നോട്ട് കൊണ്ടുപോകും. അമിത് ഷാ തുറന്നു പറഞ്ഞു.

വാൽക്കഷണം : രാഹുൽ ഗണ്ടിയുടെ മനസ്സിലിരിപ്പ് അധികാരത്തിന്നായി രാജ്യത്തെ വിഭജിക്കുകയെന്നതാണ്.അയാൾ രാജ്യ ഹാനികരമായ പലവിധ അജണ്ടകളും കൊണ്ട് നടക്കുകയാണ്. ഇതാണ്‌ ജനങ്ങൾ തിരിച്ചറിയേണ്ടതും.News Desk Kaladwani News. 892945001.