മാഡ്രിഡ്: നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ നിന്നും പുറത്തായി. സ്വന്തം തട്ടകത്തിൽ നടന്ന പ്രീ ക്വാർട്ടറിന്‍റെ രണ്ടാം പാദം മത്സരത്തിൽ അയാക്സിനോട് 1-4ന് തോറ്റാണ് ചാമ്പ്യൻമാരുടെ പുറത്താകൽ. രണ്ട് പാദത്തിലുമായി 5-3ന്‍റെ മികവും അയാക്സ് സ്വന്തമാക്കി. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ടീം വിട്ടതിന് ശേഷം റയലിന്റെ പ്രകടനം ദയനീയമായിരുന്നു. ടീമിന് തുടർച്ചയായ തോൽവികൾ ഏറ്റുവാങ്ങേണ്ടിവന്നു. യുവന്റസിലേക്കായിരുന്നു റൊണാൾഡോയുടെ കൂടുമാറ്റം.