ജമ്മുകശ്മീര്‍ സംവരണ ബില്‍ അമിത് ഷാ ലോക്‌സഭയില്‍ അവതരിപ്പിച്ചു:

ജമ്മുകശ്മീര്‍ സംവരണ ബില്‍ അമിത് ഷാ ലോക്‌സഭയില്‍ അവതരിപ്പിച്ചു:

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ ഇന്‍ഡോ പാക് അതിര്‍ത്തി മേഖലയില്‍ കഴിയുന്ന… സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് വിദ്യാഭ്യാസം, ജോലി എന്നിവയ്ക്ക് സംവരണം നൽകാൻ ലക്ഷ്യമിട്ടുള്ളതാണ് ബില്‍. ബില്ല് ഇന്ന് ലോക്സഭയില്‍ അവതരിപ്പിച്ചു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഉറപ്പാക്കുന്ന ബില്‍ ആഭ്യന്തര മന്ത്രി അമിത്ഷായാണ് ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ആരെയും പ്രീതിപ്പെടുത്താനല്ല കശ്മീര്‍ അതിര്‍ത്തി മേഖലയിലെ ജനങ്ങള്‍ക്ക് വേണ്ടിയാണ് ബില്‍ അവതരിപ്പിക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു.
നേരത്തെ നിയന്ത്രണ രേഖയ്ക്ക് അടുത്ത് കഴിയുന്നവര്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിച്ചിരുന്നത്.