ദാദസാഹേബ് ഫാൽക്കെ പുരസ്‌കാരം രജനീകാന്തിന് , ‘തലൈവർക്ക് ‘ ആശംസയറിയിച്ച് പ്രധാനമന്ത്രി

ദാദസാഹേബ് ഫാൽക്കെ പുരസ്‌കാരം രജനീകാന്തിന്  , ‘തലൈവർക്ക് ‘ ആശംസയറിയിച്ച് പ്രധാനമന്ത്രി

ദാദസാഹേബ് ഫാൽക്കെ പുരസ്‌കാരം രജനീകാന്തിന് , ‘തലൈവർക്ക് ‘ ആശംസയറിയിച്ച് പ്രധാനമന്ത്രി:

ന്യൂഡൽഹി : ഈ വർഷത്തെ ദാദസാഹേബ് ഫാൽക്കെ പുരസ്‌കാരത്തിന് അർഹനായ രജനീകാന്തിന് ആശംസയറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.

എല്ലാ തലമുറകളുടെയും ജനപ്രിയനായ, ചിലർക്ക് മാത്രം അഭിമാനിക്കാൻ കഴിയുന്ന ആകർഷകമായ വ്യക്തിത്വമാണ് രജനീകാന്ത് എന്ന് നരേന്ദ്ര മോദി കുറിച്ചു. തലൈവർക്ക് പുരസ്‌കാരം ലഭിച്ചതിൽ സന്തോഷമുണ്ടൈന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1996 ൽ ശിവാജി ഗണേശനു ശേഷം ആദ്യമായാണ് ഒരു ദക്ഷിണേന്ത്യൻ നടൻ ദാദസാഹേബ് ഫാൽക്കെ പുരസ്‌കാരം നേടുന്നത്. അൻപത്തിയൊന്നാമത് പുരസ്‌കാരത്തിനാണ് രജനീകാന്ത് അർഹനായത്. രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ നിരവധി വിശിഷ്ട വ്യക്തികളാണ് രജനീകാന്തിന് ആശംസകളറിയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.

കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. മോഹൻലാൽ, ശങ്കർ മഹാദേവൻ തുടങ്ങിയവർ അടങ്ങിയ ജൂറി പാനലാണ് സ്‌റ്റൈൽ മന്നന്റെ പേര് ശുപാർശ ചെയ്തത്.