പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്,ആശങ്ക വിദ്യാർത്ഥികളുടെ ഭാവിയെപ്പറ്റി; ഗവർണർ:

പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്,ആശങ്ക വിദ്യാർത്ഥികളുടെ ഭാവിയെപ്പറ്റി; ഗവർണർ:

പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്,ആശങ്ക വിദ്യാർത്ഥികളുടെ ഭാവിയെപ്പറ്റി; ഗവർണർ:

ന്യൂഡൽഹി : കേരളത്തിലെ എല്ലാ സർവകലാശാലകളിലേയും വൈസ് ചാൻസലർ നിയമനം നിയവിരുദ്ധമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ.തനിക്കെതിരെ എൽ.ഡി.എഫ് നടത്തുന്ന രാജ്ഭവൻ മാർച്ചിനെ കുറിച്ച്പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എന്നാൽ തന്നെ സമ്മർദ്ദത്തിലാക്കാമെന്ന് ആരും കരുതേണ്ട. കോടതി വിധികൾ മാനിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ട്. ഭരണഘടനാ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറില്ലെന്നും ഗവർണർ മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിൽ വ്യക്തമാക്കി.

മാത്രമല്ല,രാഷ്ട്രീയ ഇടപെടൽ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി തനിക്ക് പല തവണ വാക്ക് തന്നിരുന്നു, എന്നാൽ സ്ഥിരമായി രാഷ്ട്രീയ ഇടപെടൽ നടക്കുന്നുണ്ട്. രാജ്യത്ത് എല്ലായിടത്തും സർവകലാശാലകളുടെ നടത്തിപ്പ് ചാൻസലർക്കാണ്. താൻ സർക്കാരിന്റെ കാര്യത്തിൽ അനാവശ്യമായി ഇടപെടൽ നടത്തിയതിന്റെ കാര്യത്തിൽ ഒരു ഉദാഹരണമെങ്കിലും പറയട്ടെ, ആ നിമിഷം രാജി വയ്ക്കാൻ തയാറാണ്. . അതേസമയം സർക്കാർ നടത്തിയ ആയിരത്തിലധികം അനധികൃത ഇടപെടലുകൾ കാണിച്ചു തരാൻ സാധിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.ചാൻസലർ എന്ന നിലയിൽ വിദ്യാർത്ഥികളുടെ ഭാവിയെപ്പറ്റിയാണ് താൻ ആശങ്കപ്പെടുന്നതെന്ന് അദ്ദേഹം എടുത്തു പറഞ്ഞു.

രാഷ്ട്രീയ സമ്മർദ്ദം ചെലുത്തി എന്തെങ്കിലും നേടാമെന്ന് ആരും കരുതേണ്ട. ഭരണഘടനാ ഉത്തരവാദിത്തത്തിൽ നിന്ന് ഒരിക്കലും പിന്മാറില്ലന്നും അദ്ദേഹം വ്യക്തമാക്കി.news desk kaladwaninews.com